വളവന്നൂർ :വളവന്നൂർ ബാഫഖി യത്തീംഖാന ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് 2002 ൽ എസ് എസ് എൽ സി പഠനം പൂർത്തിയാക്കിയതിന് ശേഷം 23 വർഷങ്ങൾക്ക് ശേഷം സഹപാഠികൾ ഓർമ്മകൾ പങ്കുവെച്ച് ‘വരാന്ത ‘യിൽ ഒത്തുകൂടി . പഠിപ്പിച്ച ഗുരുനാഥൻമാരും ഗെറ്റ് ടുഗദറിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത് പോയ കാലത്തെ ഓർമ്മകൾ പങ്കുവെക്കാനുള്ള അവസരമായി. ഗുരു ശിഷ്യ ബന്ധത്തിന്റെ നന്മകളുടെ സാക്ഷ്യപ്പെടുത്തലിൻ്റെ സംഗമ വേദിയായി ഈ ഒത്തുകൂടൽ.
വരാന്ത ഗെറ്റ്ടുഗദർ കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സഹപാഠികളുടെ കണ്ണീരൊപ്പാനും വിദ്യാലയങ്ങളിലേക്ക് നിരവധി സൗകര്യങ്ങൾ ഒരുക്കാനും ഇത്തരം കൂട്ടായ്മകൾ കാരണമാകുന്നുണ്ടെന്ന് കുറുക്കോളി മൊയ്തീൻ എം എൽ എ അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ ഐ പി പോക്കർ , പ്രധാനാധ്യാപിക ലിജി എം പോൾ , വി എച്ച് എസ് സി പ്രിൻസിപ്പൽ അബ്ദുള്ളക്കുട്ടി , പി ടി എ പ്രസിഡൻ്റ് എ പി അബൂബക്കർ , വൈസ് പ്രസിഡൻ്റുമാരായ എം എ റഫീഖ് , എൻ സുനീർ , ടി. നിഷാദ് , അഹമ്മദ് തൊട്ടിയിൽ , മുഹമ്മദലി കെ , സരസ്വതി , ശാഹുൽ ഹമീദ് മേൽമുറി എന്നിവർ പ്രസംഗിച്ചു.
മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ നയിച്ച ഗാന വിരുന്ന് , കുട്ടികളുടെ കലാപരിപാടികൾ എന്നിവ ചടങ്ങിന് മാറ്റ്കൂട്ടി. കാരുണ്യ പ്രവർത്തനങ്ങൾ, മാതൃസ്കൂളിലേക്ക് ഭൗതിക സൗകര്യങ്ങൾ ഒരുക്കൽ , വിവാഹ- ചികിത്സാ – ഭവന നിർമ്മാണ സഹായങ്ങൾ എന്നിവ പ്രഖ്യാപിച്ചാണ് സംഗമം അവസാനിച്ചത്.
Leave a Reply