കൊരട്ടി: ചങ്ങമ്പുഴക്ക് ശേഷം ആബാലവൃദ്ധജനങ്ങൾക്കിടയിൽ ഇത്രയേറെ ജനകീയ സ്വീകാര്യത ലഭിച്ചത് എഴുത്തുക്കാരൻ എം ടി ക്ക് മാത്രം അവകാശപ്പെട്ടത് ആണ് പ്രശസ്ത എഴുത്തുക്കാരനും വയലാർ അവാർഡ് ജേതാവും ആയ അശോകൻ ചരുവിൽ അഭിപ്രായപ്പെട്ടു. എഴുത്തുക്കാരൻ എന്ന നിലയിൽ ഉള്ള അന്തസ്സ് എക്കാലവും ഉയർത്തി പിടിച്ച സാഹിത്യക്കാരൻ ആണ് എം.ടി. എന്നും അശോകൻ ചരുവിൽ പറഞ്ഞു.

കൊരട്ടി പഞ്ചായത്തും, സമത സാസ്കാരിക വേദിയും, താലൂക്ക് ലൈബ്രററി കൗൺസിലും സംയുക്തമായി കൊരട്ടിയിൽ സംഘടിപ്പിച്ച എം.ടി വാസുദേവൻ നായർ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി സി. ബിജു അധ്യക്ഷത വഹിച്ചു. എം.ടി എന്ന സംവിധായകൻ എന്ന വിഷയത്തിൽ പ്രശസ്ത നിരൂപകൻ സി.എസ്. വെങ്കിടേശ്വരനും, എം.ടി എന്ന തിരക്കഥാകൃത്ത് എന്ന വിഷയത്തിൽ പ്രൊഫ. വത്സലൻ വാതുശേരിയും പ്രഭാഷണം നടത്തി.

കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ ആർ സുമേഷ്,ലൈബ്രററി കൗൺസിൽ താലൂക്ക് സെക്രട്ടറി സി.ഡി പോൾ സൻ , ഐ.ബാലഗോപാൽ, ശ്രീജ വിധു, ജയരാജ് ആറ്റപ്പാടം, പി.എസ് മനോജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രശസ്ത ഗായകൻ കലാഭവൻ ഡെൻസൻ നേതൃത്വം നൽകിയ എം.ടി വാസുദേവൻ നായരുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനാഞ്ജലിയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.