ശ്രീമൂലനഗരം :ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലേക്കുള്ള ഗാർഹിക ബയോ ബിൻ വിതരണം പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഇരുന്നൂറോളം ബയോ ബിന്നുകളാണ് വിവിധ വാർഡുകളിലായി വിതരണം ചെയ്തത്. ഇതിനായി മൂന്നു ലക്ഷത്തി പതിനെണ്ണായിരം രൂപയോളം പഞ്ചായത്ത് വകയിരുത്തി.

പഞ്ചായത്തിൽ ഉടനീളം പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ വിധത്തിൽ ഗാർഹിക തലത്തിൽ തന്നെ ജൈവമാലിന്യനിർമാർജനമാണ് ബയോബിൻ വിതരണം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പഞ്ചായത്ത് പ്രസിഡൻറ് ചടങ്ങിൽ അറിയിച്ചു. വൈസ് പ്രസിഡൻറ് സിന്ധു പാറപ്പുറം, മെമ്പർമാരായ സില്‍വി ബിജു, കെ സി മാർട്ടിൻ, കെ പി അനൂപ്, ഡേവിസ് കൂട്ടുങ്ങൽ, കെ പി സുകുമാരൻ, പി കെ ബിജു, സി പി മുഹമ്മദ്, സിമി ജിജോ, ജാരിയാ കബീർ, ഷിജിത സന്തോഷ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഡിനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.