കൊച്ചി :ശില്പങ്ങളും പുസ്തകങ്ങളും കലകളും ഒത്തിണങ്ങിയ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സ്റ്റാൾ കമനീയവും വിജ്ഞാന കേന്ദ്രീകൃതവുമായി. കൊച്ചി സർവ്വകലാശാലയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺക്ലേവിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ എക്സിബിഷനിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ എക്സിബിഷൻ സ്റ്റാൾ ശ്രദ്ധേയമാകുന്നു.

അപൂർവ്വങ്ങളായ ശില്പങ്ങളും പെയിന്റിംഗുകളും സർവ്വകലാശാല പ്രസീദ്ധീകരണങ്ങളും സ്റ്റാളിന്റെ പ്രത്യേകതകളാണ്. ഫൈൻആർട്സ്, മാനവിക, സാമൂഹ്യശാസ്ത്ര, ഭാഷ വിഷയങ്ങളെ സമന്വയിപ്പിച്ച് സർവ്വകലാശാല ഒരുക്കിയിരിക്കുന്ന സ്റ്റാളിൽ ‘സർവ്വകലാശാലയെ അറിയാം’ പദ്ധതിയും ഒരുക്കിയിട്ടുണ്ട്. സ്റ്റാളിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി നിർവ്വഹിച്ചു. രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എം. സത്യൻ, ഡോ. ടി. മിനി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.