വൈരങ്കോട് എ എം യു പി സ്ക്കൂൾ റോഡ് നവീകരണ പ്രവൃ
ത്തനോദ്ഘാടനം കുറുക്കോളി മൊയ്തീൻ എം എൽ എ നിർവഹിക്കുന്നു.

തിരുന്നാവായ :തിരുർ നിയോജക മണ്ഡലം എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഏഴ് ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്ന തിരുന്നാവായ പഞ്ചായത്തിലെ 20-ാം വാർഡ് വൈരങ്കോട് എ എം യു പി സ്ക്കൂൾ റോഡ് പ്രവൃത്തി തുടങ്ങി. പ്രദേശത്തെ ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ഏറെ കാലത്തെ ആവശ്യമായിരുന്നു
റോഡ് ഉയർത്തി നവീകരിക്കൽ. വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ഇതു സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. പ്രവർത്ത
നോത്ഘാടനം കുറുക്കോളി മൊയ്തീൻ എം എൽ എ നിർവ്വഹിച്ചു.

തിരൂർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പർ ടി.വി. റംഷീദ ടീച്ചർ, തിരുന്നാവായ ഗ്രാമ പഞ്ചായത്ത് അംഗം ഉണ്ണി വൈരങ്കോട്, പള്ളത്ത് ലത്തീഫ്, ബീരാൻ പാറപ്പുറത്ത്, സിദ്ധീഖ് കല്ലിങ്ങൽ, ജലീൽ തൊട്ടി വളപ്പിൽ, വി.ജൂബീർ, ആനന്ദൻ കുന്നത്ത്,ഉസ്മാൻ അമരിയിൽ,കെ.പി. മുഹമ്മദ് ഹക്കിം കുഞ്ഞഹമ്മദ് കുട്ടി കല്ലിങ്ങൽ, എ.കെ. മുഹമ്മദ്, മൊയ്തീൻ കുന്നത്ത്, റസാക്ക് കപ്പൂരത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.