കാസര്‍കോട്: ജനസേവനം ജീവിത ദൗത്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി മൂന്ന് പതിറ്റാണ്ട് കാലമായി പൊതുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവരുന്ന പി.ഡി.പിയുടെ രാഷ്ട്രീയ മുന്നേറ്റത്തിനായി പ്രവര്‍ത്തനഫണ്ട് വിജയിപ്പിക്കണമെന്ന് പി.ഡി.പി സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം തിരൂരങ്ങാടി ആഹ്വാനം ചെയ്തു.

അടിസ്ഥാനവര്‍ഗ്ഗ പോരാട്ടങ്ങളും, പൊതുജനങ്ങളുമായി സഹകരിച്ച് ജനകീയ സമരങ്ങളും സംഘടിപ്പിച്ചുകൊണ്ട് വര്‍ഗ്ഗീയതയ്ക്കും വിദ്വേഷ രാഷ്ട്രീയങ്ങള്‍ക്കെതിരെയും പാര്‍ട്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.  കൂടുതല്‍ കരുത്തോടെ മുന്നേറുന്നതിനുവേണ്ടിയും ജനങ്ങളെ അണിനിരത്തി ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായും പി.ഡി.പി പ്രവര്‍ത്തനഫണ്ട് വിജയിപ്പിക്കേണ്ടത് അത്യാവശ്യമാണ് പാർട്ടിയുടെ മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കായും പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജയില്‍വാസകാലത്തും പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും സഹകരിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്.
   
2025 ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ നേതാക്കളും പ്രവര്‍ത്തകരും ഫണ്ട് ശേഖരണം നടത്തുമെന്ന് പി.ഡി.പി സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം തിരൂരങ്ങാടി പറഞ്ഞു.പി.ഡി.പി ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച സമ്പൂര്‍ണ്ണ ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  യോഗത്തില്‍ പി.ഡി.പി തൊഴിലാളി സംഘടന-പി.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കെ.പി. മുഹമ്മദ് ഉപ്പളയെയും സംസ്ഥാന കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട മൂസ അടുക്കത്തെയും അനുമോദിച്ചു.  സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തുകൊണ്ട് ജില്ലാതല പ്രചരണത്തിനു തുടക്കം കുറിച്ചു.

യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് മുഖ്യ പ്രഭാഷണം നടത്തി.യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു.  സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എസ്.എം. ബഷീര്‍ അഹ്മദ്, ജി.സി.സി കാസര്‍കോട് - പി.സി.എഫ് കമ്മിറ്റി സെക്രട്ടറി മുര്‍ഷാദ് ബഡാജെ, ജില്ലാ ട്രഷറര്‍ ഫാറൂഖ് തങ്ങള്‍,ഉദുമ മണ്ഡലം പ്രസിഡന്‍റ് ഖാദര്‍ ചട്ടഞ്ചാല്‍, കാസര്‍കോട് മണ്ഡലം സെക്രട്ടറി ഹാരിസ് ആദൂര്‍, മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളായ മുഹമ്മദ് ഗുഡ്ഡെ, റസാഖ് മുളിയടുക്ക, ഇബ്രാഹിം കോളിയടുക്കം,മുഹമ്മദ് ആലംപാടി,ഹസ്സന്‍കുട്ടി മേല്‍പ്പറമ്പ്,അഷ്റഫ് മുക്കൂര്‍ എന്നിവര്‍ സംസാരിച്ചു.എം.എ. കളത്തൂര്‍ സ്വാഗതവും,ഖാദര്‍ ആദൂര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.