
കൈപ്പട്ടൂർ :ചെമ്പിച്ചേരി റോഡിൽ അപകട മുന്നറിയിപ്പ് നൽകിക്കൊണ്ട് ബോർഡുകൾ സ്ഥാപിക്കുക, റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക, വാഹനങ്ങളുടെ അമിതമായ വേഗത നിയന്ത്രിക്കുന്നതിന് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുക, ചെമ്പിച്ചേരി റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക തുടങ്ങിയ, ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ശ്രീ മുഹമ്മദ് റിയാസിന് ഡി.വൈ.എഫ്.ഐ കാലടി മേഖല കമ്മിറ്റി നിവേദനം സമർപ്പിക്കുകയാണ് അതിനു മുന്നോടിയായി ഈ വിഷയങ്ങൾ ഉയർത്തി കാണിച്ചുകൊണ്ട് കൈപ്പട്ടൂർ ജംഗ്ഷനിൽ 5:30 ന് ശ്രദ്ധ ക്ഷണിക്കൽ സദസ്സും ഒപ്പുശേഖരണവും നടത്തി.
ശ്രദ്ധ ക്ഷണിക്കൽ സദസ്സ് സി.പി.ഐ.എം കാലടി ലോക്കൽ സെക്രട്ടറി ബേബി കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു, ഡി.വൈ.എഫ്.ഐ കാലടി മേഖല പ്രസിഡൻ്റും കാലടി ഗ്രാമപഞ്ചായത്ത് അംഗവുമായ സി വി സജേഷ് അധ്യക്ഷത വഹിച്ചു, ഡി.വൈ.എഫ്.ഐ. കാലടി മേഖലാ സെക്രട്ടറി സ്റ്റാലിൻ എം എസ് സ്വാഗതം പറഞ്ഞു, അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാൻ, കാലടി ഗ്രാമപഞ്ചായത്ത് അംഗം സജീവ് കാലടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് എം വി പ്രദീപ് എന്നിവർ സംസാരിച്ചു ഡിവൈഎഫ്ഐ കാലടി മേഖല ട്രഷറർ സഖാവ് ഷിൻ മാത്യൂ നന്ദി പറഞ്ഞു
Leave a Reply