കാസർഗോഡ് :വ്യാപാര മേഖലയിൽ തൊഴിൽ സംരക്ഷണത്തിനായി,
ജനുവരി 13 മുതൽ 25 വരെ സംസ്ഥാന ജാഥയും ഫെബ്രുവരി 13 -ന് പാർലമെൻറ് മാർച്ചും സംഘടിപ്പിക്കുന്നു.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ചെറുകിട വ്യാപാര-വ്യവസായ മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി വ്യാപാര സംരക്ഷണ സന്ദേശ സംസ്ഥാന ജാഥയും പാർലമെൻറ് മാർച്ചും നടത്തുന്നു.
സർക്കാർ നയങ്ങളുടെ ഫലമായി വ്യാപാര മേഖല മുൻപ് ഒരുകാലത്തുമില്ലാത്ത പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്.നോട്ട് നിരോധനവും, ജി.എസ്.ടിയും, ജി.ഡി. പി വളർച്ചാ നിരക്കിലുണ്ടായ ഇടിവും, ഓൺലൈൻ വ്യാപാരവും, പ്രത്യക്ഷ വിദേശ നിക്ഷേപവും, സാമ്പത്തിക മാന്ദ്യവും മൂലം കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം രാജ്യത്ത് 2 ലക്ഷം വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടി. കുത്തകകൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനാൽ ചെറുകിട സംരംഭ ങ്ങളാണ് തകരുന്നത്. കേന്ദ്രസർക്കാർ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് ഈ മേഖലയെ സംരക്ഷിക്കുവാൻ അടിയന്തര നടപടി സ്വീകരിച്ചേമതിയാകൂ.
സംസ്ഥാനത്തെ വ്യാപാരികളെ സംരക്ഷിക്കുവാൻ വ്യാപാര മിഷൻ രൂപീ കരിച്ചതിനെ സ്വാഗതം ചെയ്യുന്നു. എല്ലാ വ്യാപാരികൾക്കും ഇതിന്റെ ഗുണം ലഭിക്കാവുന്ന നിലയിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കേണ്ടതാണ്. ജി.എസ്.ടി യിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക,ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക, വ്യാപാര മേഖലയിൽ പ്രത്യക്ഷ വിദേശനിക്ഷേപം ഒഴിവാക്കുക, ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുവാൻ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുക,വാടക നിയന്ത്രണ നിയമം നടപ്പിലാക്കുക, ലൈസൻസ് ഫീസുകൾ കുറയ്ക്കുക, വൈദ്യുതി താരീഫിൽ ഇളവ് അനുവദിക്കുക, വഴിയോര വ്യാപാരം നിയന്ത്രിക്കുക, ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമ മാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട വ്യാപാര പ്രശ്നങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 13 -ന് പാർലമെൻറ് മാർച്ചും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ക്യാപ്റ്റനായുള്ള ജാഥ യാണ് പര്യടനം നടത്തുന്നത്. സംസ്ഥാന ട്രഷറർ വി ഗോപിനാഥ് വൈസ് ക്യാപ്റ്റനും സംസ്ഥാന വൈസ് പ്രസിഡൻറ് എസ് ദിനേശ് ജാഥാ മാനേജരുമാണ്. സംസ്ഥാ ന ഭാരവാഹികളായ കെ എം ലെനിൻ,വി പാപ്പച്ചൻ, എം പി അബ്ദുൽ ഗഫൂർ, മിൽട്ടൺ ജെ തലക്കോട്ടുർ, ആർ രാധാകൃഷ്ണൻ, സീനത്ത് ഇസ്മായിൽ എന്നിവർ സ്ഥിരാംഗങ്ങളായി.
പങ്കെടുക്കുന്ന ജാഥ 80 കേന്ദ്രങ്ങളിലാണ് എത്തിച്ചേരുന്നത്.
ജനുവരി 13 -ന് കാസർഗോഡ് നിന്നും സംസ്ഥാന പ്രസിഡൻറ് വി കെ സി മമ്മദ് കോയ എക്സ് എം.എൽ.എ ജാഥ ഉദ്ഘാടനം ചെയ്യും. 25 – ന് തിരുവനന്ത പുരത്ത് ഗാന്ധി പാർക്കിൽ നടക്കുന്ന സമാപന സമ്മേളനം മുൻതൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.പ്രക്ഷോഭത്തിൽ ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാത്ത പക്ഷം യോജിക്കുവാൻ കഴിയുന്ന സംഘടനകളുമായി ചേർന്ന് സംയുക്ത പ്രക്ഷോഭപരിപാടികളും സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
Leave a Reply