തിരൂർ:ഇൻ്റഗ്രേറ്റഡ് ഗേൾസ് മൂവ്മെൻ്റ് ഫെബ്രുവരി 2 ന് കോഴിക്കോട് നടത്തുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി തിരൂർ മണ്ഡലം സമിതി സംഘടിപ്പിച്ച ഇം പെറ്റസ് ലീഡർഷിപ്പ് ക്യാമ്പ് ചെമ്പ്ര ഓല വിദ്യാലയത്തിൽ നടന്നു. കെ എൻ എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി
ഫൈസൽ നന്മണ്ട ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ വെട്ടം മുഖ്യ പ്രഭാഷണം നടത്തി. ഫർഹ ഫിറോസ് അധ്യക്ഷത വഹിച്ചു.
റിഫ ഷാനവാസ് ക്യാമ്പിന് നേതൃത്വം നൽകി. മുനീർ ചെമ്പ്ര , മുഫീദ് നെല്ലിക്കാട്, ഫർസാന ഷബീർ,
റഹ്മത്ത് വെട്ടം, കെ. നാജിയ , കെ.എ. മിൻഹ അലി, ടി. റബീഹ, മിൻഹ തൊട്ടി വളപ്പിൽ,എം. അംന റഹ്മാൻ, കെ. മിർഫ, ഹൃദ പാറപ്പുറത്ത് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
Leave a Reply