ശ്രീമൂലനഗരം : ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ തരിശായിക്കിടന്ന ഭൂമിയിൽ പുഞ്ച കൃഷി നടത്തിയതിന്റെ വിളവെടുപ്പ് മഹോത്സവം പഞ്ചായത്ത് പ്രസിഡണ്ട് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. യാക്കോബ്, ഫ്രാൻസിസ് എന്നീ സഹോദരങ്ങൾ ചേർന്നാണ് തരിശായി കിടന്ന പാടശേഖരത്ത് പുഞ്ച കൃഷി നടത്തി വിളവ് കൊയ്തത്. കൃഷിക്ക് കുമ്മായം , സബ്സിഡി ഉൾപ്പെടെ ശ്രീമൂലനഗരം കൃഷിഭവന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണങ്ങളും ലഭ്യമാക്കിയതായി പ്രസിഡൻറ് അറിയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സില്‍വി ബിജു, കൃഷി ഓഫീസർ നവ്യ, അസിസ്റ്റൻറ് കൃഷി ഓഫീസർ ജിബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Leave a Reply