മലപ്പുറം: കഴിഞ്ഞ ശനിയാഴ്ച ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കുനിയിൽ സ്വദേശിയായ ശിവപ്രസാദിന്റെ മൃതദേഹം വെള്ളി രാവിലെ 9.30 ന് ഇൻഡിഗോ വിമാനത്തിൽ നാട്ടിലെത്തും. തുടർന്ന് 11.30 ന് കുനിയിലെ തറവാട് വീട്ടിൽ എത്തിയ ശേഷം ഉച്ചക്ക് 1.30 ന് പുളിയംപറമ്പിലെ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി ജിദ്ദ കെഎംസിസിയുടെ വെൽഫെയർ വിംഗ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കൺവീനർ സെയ്തലവി പുളിയങ്കോട്,
ജിദ്ദ കെ.എം.സി.സി കീഴുപറമ്പ്
പഞ്ചായത്ത് കമ്മറ്റിയുടെ ഭാരവാഹികളായ ഫസലു റഹ്മാൻ, അലി പത്തനാപുരം , ശിഹാബ് കല്ലിടുമ്പ് kmcc സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവരുടെ പ്രയത്നത്തിന്റെ ഫലമായിട്ടാണ് പേപ്പർ വർക്കിന്റെ പൂർത്തീകരണം നടത്തി ബോഡി നാട്ടിൽ എത്തിക്കാനുള്ള ശ്രമം വേഗത്തിലായത്.
Leave a Reply