തിരൂർ:കേരളസ്റ്റേറ്റ് റൂട്രോണിക്സ് തി രൂർ പഠന കേന്ദ്രമായ ഐ എച് ടി കമ്പ്യൂട്ടർ കോളേജിന്റെ മിഷൻ 2025 പ്രഖ്യപനവും വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പരിപാടിയും സബ് കലക്ടർ ദിലീപ് കെ കൈനിക്കര നിർവഹിച്ചു.കോളേജിന്റെ പോലീസ് ലൈൻ ബ്രാഞ്ചിൽ വെച്ച് ഔദ്യോഗികമായി നടന്ന ചടങ്ങിൽ കോളേജ് മാനേജിങ് ഡയറക്ടർ ഷമീർ കളത്തിങ്ങൽ സ്വാഗതവും കോളേജ് പ്രിൻസിപ്പാൾ കെ അബ്ദുറഹ്മാൻ ഹാജി അധ്യക്ഷതയും നിർവഹിച്ചു.
പുതിയ കാലഘട്ടത്തിന്റെ ആവശ്യകതകൾ മനസ്സിലാക്കി വിദ്യാർത്ഥികളെ തൊഴിൽ മേഖലകളിലേക്കുതകുന്ന രീതിയിൽ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജി എസ് ടി ഫയലിംഗ് കോഴ്സ് പൂർത്തിയാക്കിയ നൂറോളം വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം ചടങ്ങിൽ വെച്ച് സബ് കളക്ടർ നിർവഹിച്ചു.
കാലാനുസൃതമായി തൊഴിൽ മേഖലകളിലെ മാറ്റങ്ങൾ മനസ്സിലാക്കി പുതിയ സാങ്കേതിക വിദ്യകൾ കോളേജിൽ കൊണ്ടുവരികയും അത് നാട്ടിലെ യുവതലമുറക്ക് ഉപകാരപ്രതമാകുന്ന രീതിയിൽ പകർന്നു നൽകുകയും ചെയ്യുന്ന ഐ എച് ടി കമ്പ്യൂട്ടർ കോളേജിന്റെ പ്രവർത്തന പാരമ്പര്യത്തെ ഉത്ഘാടനവേളയിൽ കളക്ടർ പ്രശംസിച്ചു.
പരിപാടിക്ക് മുൻ ജെ സി ഐ നാഷണൽ പ്രസിഡന്റ് രാംകുമാർ മേനോൻ,ലൈഫ് കോച്ചും മെന്ററുമായ ബഷീർ അഹമ്മദ്, ക്യൂൻ്റ ബിസിനസ് സൊല്യൂഷൻ സ്ഥാപകയും സോഹോ ബുക്സ് ട്രൈനറുമായ ദീപ്തി ദാസ്, ഓയിസ്ക ഇന്റർ നാഷണൽ തിരൂർ പ്രസിഡന്റ് കെ കെ റസാഖ് ഹാജി ,കോളേജ് അഡ്മിനിസ്ട്രേറ്റർ മുംതാസ് കെ.സി എന്നിവർ ആശംസയർപ്പിച്ചു.
തുടർന്ന് നൈപ്പുണ്യത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് സംയോജിത രീതിയിലും വൈധഗ്ദ്ധ്യത്തോടെയുമുള്ള വിദ്യാഭ്യാസത്തിലൂടെ സംരംഭകത്വ വികസനത്തിന് പരിശീലനം നൽകുകഎന്ന ന്യൂ ഇയർ മിഷൻ 2025 ന്റെ പ്രഖ്യാപനം കളക്ടർ നിർവഹിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ സോഫ്റ്റ്സ്കിൽ ഡെവലമെന്റ് മുന്നിൽ കണ്ടുകൊണ്ട് ലൈഫ് കോച്ചും മെന്ററുമായ ബഷീർ അഹമ്മദിന്റെ ട്രെയിനിങ് സെഷനും വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും കോളേജിലെ പൂർവ വിദ്യാർത്ഥിയും സോഷ്യൽ മീഡിയ സ്റ്റാർ ഗായകനുമായ അഫ്സൽ റഹ്മാന്റെ ഗാന മേളയും നടന്നു.
Leave a Reply