തിരുവനന്തപുരം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരമായ ഭാരത് സേവക് ഹോണർ പുരസ്കാരത്തിനു കൊച്ചിൻ ഗോൾഡൻ ബീറ്റ്സ് ഡയറക്ടറും കലാസാംസ് കാരിക പ്രവർത്തകയുമായ ശ്രീജ സുരേഷ് അർഹയായി . കലാ സാംസ്‌കാരിക രംഗത്ത് ശ്രീജ നടത്തിയ മികച്ച പ്രവർത്തനങ്ങളും സംഭാ വനകളുമാണ് അവാർഡിന് അർഹയാക്കിയത്. കൊച്ചിൻ ഗോൾഡൻ ബീറ്റ്സ് എന്ന ഗാനമേള ട്രൂപ്പിനെ നയിക്കുന്ന കലാകാരിയാണ് ശ്രീജ.

കഴിഞ്ഞ മുപ്പത് വർഷക്കാലമായി കേരളത്തിനകത്തും പുറത്തുമായി ചലച്ചിത്ര പിന്നണി ഗായകരെയും ടെലിവിഷൻ താരങ്ങളെയും അണിനിരത്തി ഗാനമേളയും മെഗാ ഷോകളും നടത്തി വരികയാണ്. ഗാനമേള വേദികളിൽ ആവേശമായി മാറിയ പ്രശസ്ത ഗായകൻ സുരേഷ് ഗോൾഡൻ ബീറ്റ്സിന്റെ ഭാര്യയാണ് ശ്രീജ. സുരേഷിന്റെ അകാല മരണത്തിനു ശേഷം നിശ്ചയദാർഢ്യത്തോടെ ഗോൾഡൻ ബീറ്റ്സ് ടീമിനെ നയിക്കുന്നത് ശ്രീജയാണ്.

വനിതകൾക്ക് ആത്മവിശ്വാസവും കരുത്തും പകരുന്ന മാതൃകപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്കാരത്തിന് ശ്രീജയെ തിരഞ്ഞെടുത്തത്.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിനിയാണ്.കൊടുങ്ങല്ലുർ കേന്ദ്രമായി പ്രവർത്തിക്കുന്ന ന്യൂ ലൈഫ് സ്റ്റൈൽ ഫിറ്റ്നസ് സെന്ററിലെ ഫിറ്റ്‌നെസ് ട്രെയിനർ,കൊടുങ്ങല്ലൂർ വിവേകാനന്ദ കേന്ദ്രത്തിലെ യോഗ ട്രെയിനർ എന്നി നിലകളിലും പ്രവർത്തിച്ചു വരികയാണ്.

കലാകാരന്മാരെ അണിനിരത്തി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകിയതിന് എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന LSWAK ഏർപ്പെടുത്തിയ അവാർഡ്,
മികച്ച സ്ത്രീ ശാക്തികരണ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഇരിങ്ങാലക്കുട എസ് എൻ വൈ എസിന്റെ അവാർഡ്,
കൊടുങ്ങല്ലൂരിലെ കലാ സാഹിത്യ രംഗത്തെ പ്രമുഖരുടെ കൂട്ടായ്മയായ സാക്ഷിയുടെ അവാർഡ്,
തൃശൂർ ജില്ലയിലെ കലാ കാരന്മാരുടെ കൂട്ടായ്മയായ KAF ന്റെ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ശ്രീജ സുരേഷിന് ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ ഗാനമേള ട്രൂപ്പ് ഉടമകളുടെ സംഘടനയായ ഗാനമേള ഓർഗനൈസെർസ് അസോസിയേഷൻ എക്സികുട്ടീവ് അംഗം, ലൈറ്റ് ആന്റ് സൗണ്ട്സ് വെൽഫെയർ അസോസിയേഷൻ എക്സികൂട്ടിവ് അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു വരുന്നു.

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്. രാജ്യത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് നൽകുന്ന പുരസ്കാരമാണ് ഭാരത് സേവക് ഹോണർ പുരസ്‌കാരം. 2025 ജനുവരി 13 തിങ്കൾ വൈകുന്നേരം
തിരുവനന്തപുരം കവടിയാർ സദ്ഭാവനാ ഭവൻ ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ന്യൂഡൽഹി സെൻട്രൽ ഭാരത് സേവക് സമാജ് അസ്സി. ഡയറക്ടർ വിനോദ് ടി. പി. അറിയിച്ചു.

Leave a Reply

Your email address will not be published.