മണ്ണാർക്കാട്: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി മണ്ണാർക്കാട് നഗരസഭയിലെ വിവിധ പ്രദേശങ്ങളിലായി ആരോഗ്യവിഭാഗം വിജിലൻസ് പ്രത്യേകസംഘം പരിശോധന നടത്തി.

നെല്ലിപ്പുഴ പ്രധാന റോഡ്, അരകുറുശ്ശി റോഡ്, കോടതിപ്പടി ജങ്ഷൻ, നടപ്പാത, വടക്കുംമണ്ണം ചെക്ക് പോസ്റ്റിനു സമീപം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പൊതുസ്ഥലത്ത് മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞവരെ കണ്ടെത്തി നോട്ടീസ് നൽകി.

വരുംദിവസങ്ങളിലും കർശനപരിശോധനകൾ നടത്തുമെന്നും പിഴയീടാക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും നഗരസഭ ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഇഖ്ബാൽ അറിയിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ (ഗ്രേഡ്) ആർ. ഷിബു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡി.ആർ. ബിജു, വിമൽ പ്രശാന്ത്, അനൂപ് തോമസ്, പി.പി. സുനിൽ, കെ.എസ്. സ്വപ്ന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.