വരൾച്ച മറികടക്കാൻ ഘോരവർഷം ആവശ്യമെന്ന് വിദഗ്ധ

സൗദി :രാജ്യത്തെ ഒമ്പത് പ്രവിശ്യകളിലായി വർഷപാതം തിമിർക്കുകയാണ് സൗദി അറേബ്യയിൽ. ഒടുവിലത്തെ സ്ഥിതിവിവര പ്രകാരം വിശുദ്ധ മക്കയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. മക്കയിലെ ഹജ്ജ് പ്രദേശമായ മിനായിൽ രേഖപ്പെടുത്തിയത് (89) മില്ലീമീറ്റർ മഴ.

കഴിഞ്ഞ 24 മണിക്കൂറിനിടെ മക്കയിലെ ഗസ്സയിൽ (67.7) ഉം അജ്‌യാദിൽ (64.6) ഉം മില്ലീമീറ്റർ മഴയും രേഖപ്പെടുത്തി.

പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പുറപ്പെടുവിച്ച പ്രതിദിന റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെയുള്ള കാലയളവിൽ രാജ്യത്തെ 136 ഹൈഡ്രോളജിക്കൽ – കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ വർഷപാതം രേഖപ്പെടുത്തിയിട്ടുണ്ട്. മക്കാ, മദീന, റിയാദ്, അൽഖസീം, കിഴക്കൻ പ്രവിശ്യ, ഹായിൽ, വടക്കൻ അതിർത്തി പ്രദേശം, അൽബാഹ, അൽജൗഫ് എന്നീ മേഖലകളിലെ കേന്ദ്രങ്ങളാണ് വിവിധ തോതിലുള്ള വർഷപാതം രേഖപ്പെടുത്തിയത്.

രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ പെയ്ത മഴ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി പ്രത്യേക പട്ടിക അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ലിങ്ക് വിലാസം: https://bit.ly/3W9Ru4u

ജിദ്ദയിൽ ചൊവാഴ്ച പെയ്തത് 38 മില്ലിമീറ്റർ മഴയാണ്. ജിദ്ദയിലെ അൽബസാതീൻ ഏരിയയിലായിരുന്നു കനത്ത മഴ. മദീനയിലെ ഹറം ശരീഫ് പള്ളി ഉൾപ്പെടുന്ന ഭാഗത്ത് 36 മില്ലിമീറ്റർ മഴ ലഭിച്ചു.

സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം നടത്തിയ പ്രവചന പ്രകാരം വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽജൗഫ്, ആലിപ്പഴം, ഹായിൽ, മദീന എന്നിവിടങ്ങളിൽ പൊടിപടലങ്ങൾ ഇളക്കിവിടുന്ന ശക്തമായ കാറ്റും ആലിപ്പഴ വർഷത്തോടൊപ്പം കനത്ത തോതിലുള്ള ഇടിമിന്നലോടുകൂടിയ മഴയും തുടരും. അത് അൽഖസീം, കിഴക്കൻ പ്രവിശ്യ, റിയാദ്, മക്ക, അൽബാഹ), തബൂക്ക് എന്നീ ഭാഗങ്ങളിലേക്കും നീങ്ങിയേക്കും. മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. രാജ്യത്തിൻ്റെ വടക്കൻ പ്രാന്തപ്രദേശങ്ങളിൽ മഞ്ഞു വീഴ്ചക്കുള്ള സാധ്യതയും ഉണ്ട്.

അതേസമയം, വ്യാപകമായ മഴ സംബന്ധിച്ച മുന്നറിയിപ്പുമായി കാലാവസ്ഥാ വിദഗ്ധൻ അബ്ദുള്ള അൽഒസൈമി രംഗത്തെത്തി. കാലാവസ്ഥയിലെ ന്യൂനമർദം ഇപ്പോഴും സജീവമാണെന്നും അതിൻ്റെ ആഘാതം തുടരുമെന്നും അദ്ദേഹം ചൊവാഴ്ച അഭിപ്രായപ്പെട്ടു. “ഈ സീസണിലെ വരൾച്ചയെ മറികടക്കാൻ ദേശത്തിന് വ്യാപകവും കനത്തതുമായ മഴ ആവശ്യമാണെന്നും “എക്സ്” പ്ലാറ്റ്‌ഫോമിലെ തൻ്റെ അക്കൗണ്ടിലൂടെ അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.