തിരുർ: കെ എസ് ടി യു തിരുർ വിദ്യാഭ്യാസ ജില്ല കമ്മറ്റി വർഷം തോറും നൽകി വരാറുള്ള ടോപ് ടെൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം , സാംസ്കാരികം, കായികം, മീഡിയ, കല, സിനിമ, ഗവേഷണം, സാഹസികം, സാങ്കേതിക വിദ്യ എന്നീ പത്ത് മേഖലകളിൽ ഉന്നത വിജയം കൈവരിച്ച വരെയാണ് അവാർഡിനായി പരിഗണിച്ചത്.
കെ എസ് ടി യു സംസ്ഥാന
വൈസ് പ്രസിഡന്റ് വി.എ. ഗഫൂർ അവാർഡുകൾ വിതരണം ചെയ്തു..
സക്കരിയ്യ മങ്ങാടൻ അധ്യക്ഷത വഹിച്ചു. കെ എസ് ടി യു ജില്ലാ പ്രസിഡൻ്റ് എൻ.പി. മുഹമ്മദ് അലി മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർമാരയ ഇ.പി. എ. ലത്തീഫ്, മുഹമ്മദ് മുസ്തഫ വളാഞ്ചേരി,
ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട്, വൈസ് പ്രസിഡൻ്റ് പി. അബൂബക്കർ, സെക്രട്ടറി സി.ടി. ജമാലുദ്ധീൻ, കെ എസ് ടി യു ജില്ല വനിത വിഭാഗം ചെയർ പേഴ്സൺ ടി.വി. റംഷീദ,
ഭാരാഹികളായ പി.ജെ. അമീൻ,സുധീർ കൂട്ടായി , സക്കീർ വെളിയങ്കോട് , യൂനുസ് മയ്യേരി , റഹീം വലപ്പത്ത്, പി.സാജിദ് ,
റഫീഖ് പുല്ലൂർ, സഫ്മാൻ മംഗലം, ഫൈസൽ കൊടുമുടി, എ.പി. സാബിർ , അഷറഫ് വെട്ടിച്ചിറ,
ഹഫ്സത്ത് അടിയാട്ടിൽ, ടി.പി. സുൽഫീക്കർ, പി. ഷാനിറ, പി. മുബഷിറ , അസ്ലഹ് കല്പകഞ്ചേരി പ്രസംഗിച്ചു.
Leave a Reply