കോഴിക്കോട് :സിനിയർ ജേണലിസ്‌റ്റ്‌സ് ഫോറം ജനുവരി 18 മുതൽ 22 വരെ കോഴിക്കോട് ആർട്ട് ഗ്യലാറിയിൽ നടക്കുന്ന എം ടി ഫോട്ടോ പ്രദർശനത്തിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാൻ പ്രസ് ക്ലബ്ബിൽ ചേർന്ന ഫോറം സാംസ്‌കാരിക സമിതി തീരുമാനിച്ചു.
പ്രസിഡന്റ് പി പി അബൂബക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പരിപാടികൾക്ക് അവസാന രൂപം നൽകി. പ്രമുഖ ഫോട്ടോഗ്രാഫർമാർ പകർത്തിയ എം ടിയുടെ നൂറ് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ജനുവരി 18–-ന് ശനിയാഴ്‌ച രാവിലെ 11 മണിക്കാണ് ഉദ്‌ഘാടനം. 19–-ന് വൈകുന്നേരം കോഴിക്കോട്ടെ പ്രമുഖ ന്യൂസ് ഫോട്ടോഗ്രാഫർമാർ എംടിയുമായുള്ള അവരുടെ അനുഭവം പങ്കുവയ്‌ക്കും. 20–-ന് വൈകിട്ട് എംടിയുടെ സാഹിത്യ–-സിനിമാ രംഗങ്ങളിലെ സംഭാവനകളെക്കുറിച്ച് പ്രഭാഷണം. 21–-ന് വൈകിട്ട് കോഴിക്കോട്ടെ പ്രമുഖ എഴുത്തുകാരും കലാകാരന്മാരും എംടിയുമൊത്തുള്ള ഓർമകൾ പങ്കുവയ്‌ക്കും. നഗരത്തിലെ സ്‌കൂൾ വിദ്യാർഥികൾക്ക് പ്രദർശനം കാണാനുള്ള സൗകര്യമൊരുക്കാനും തീരുമാനിച്ചു.
യോഗത്തിൽ സാംസ്‌കാരിക സമിതി കൺവീനർ കെ എഫ് ജോർജ് പരിപാടികൾ വിശദീകരിച്ചു. സെക്രട്ടറി എം സുധീന്ദ്രകുമാർ സ്വാഗതം പറഞ്ഞു. സംസ്‌ഥാന ജനറൽ സെക്രട്ടറി കെ പി വിജയകുമാർ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ പി മുഹമ്മദ്, സെക്രട്ടറി പി കെ സജിത്, ഹരിദാസൻ പാലയിൽ, പി മുസ്‌തഫ എൻ പി ചെക്കുട്ടി, പി പി ശശീന്ദ്രൻ, പി ആർ ഡി ഡപ്യൂട്ടി ഡയറക്‌ടർ ശേഖർ, അശോക് ശ്രീനിവാസ്, കാർട്ടൂണിസ്‌റ്റ് ഹമീദ്, കെ കെ സന്തോഷ്, കെ മോഹൻദാസ്, സിപിഎം സെയ്‌ദ്, എം ബാലഗോപാൽ, എ പി അബൂബക്കർ, നൗഷാദ് അലി, മുരളീകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply