സാമൂഹിക സാംസ്കാരിക മുന്നേറ്റത്തിനായി ട്രയാംഗിള്‍
കലൂർ :സാമൂഹ്യ സാംസ്കാരിക സംഘടനയാണ് ട്രയാംഗിള്‍. ജനാധിപത്യം, ഫെഡറലിസം, മതേതരത്വം എന്നീ മൂന്ന് അടിസ്ഥാന തത്ത്വങ്ങളെ ആസ്പദമാക്കിയാണ് ട്രയാംഗിള്‍ പ്രവര്‍ത്തിക്കുക.. സംസ്ഥാനത്തിന്റെ സമഗ്രമായ വികസനകാഴ്ച്ചപാടാണ് ട്രയാംഗിള്‍ ലക്ഷ്യം വെക്കുന്നത്. കേരളത്തിന്റെ സമഗ്രമായ മാറ്റം, സമസ്ത മേഖലയിലും സുസ്ഥിരമായ വികസനം, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍, യുവാക്കളെ സംരംഭകരാക്കാനുള്ള അവസരം, കര്‍ഷകര്‍ക്ക് സമൂഹത്തില്‍ ഏറ്റവും മുന്തിയ പരിഗണന, മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത ജീവിതം, ദളിത് ആദിവാസി സമൂഹങ്ങളുടെ പുനരുദ്ധാരണം, വയോജനക്ഷേമം, ന്യൂനപക്ഷ അവകാശ സംരക്ഷണം, സമ്പൂര്‍ണ്ണമായ അഴിമതി രഹിത സുതാര്യ പ്രവര്‍ത്തനം, ആരോഗ്യ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലൊക്കെ ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനം ഇതെല്ലാമാണ് ട്രയാംഗിളിന്റെ അടിസ്ഥാന പ്രവര്‍ത്തന മേഖലകള്‍.
നിലവില്‍ തുടര്‍ന്നുവരുന്ന പരമ്പരാഗത ശൈലിയില്‍ നിന്നും മാറിയുള്ള സമഗ്രമായ അഴിച്ചുപണി. രാഷ്ട്രീയത്തില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്ന ഇന്നിന്റെ പ്രവണതയെ ട്രയാംഗിള്‍ ശക്തിയുക്തം എതിര്‍ക്കുന്നു. രാഷ്ട്രീയം ഒരു വരുമാനമാര്‍ഗ്ഗമല്ല. അഴിമതി രഹിതവും സുതാര്യവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് അത്യന്താപേക്ഷിതമാണ്. വ്യവസായമേഖലയില്‍, തൊഴില്‍ മേഖലയില്‍, ആരോഗ്യരംഗത്ത്, വിദ്യാഭ്യാസരംഗത്ത്, കാര്‍ഷിക മേഖലയില്‍ എന്നിങ്ങനെ സമസ്തമേഖലയിലുമുള്ള വികസനം, അതുവഴി സ്വയംപര്യാപ്തമായ കേരളം. അതാണ് ട്രയാംഗിളിന്റെ സ്വപ്നം. ആധുനികകാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള നിലപാടുകള്‍. മതജാതി വര്‍ണ്ണ വരുമാന വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഒന്നിച്ച് പോകാവുന്ന പ്രസ്ഥാനമാണ് ട്രയാംഗിള്‍. കാതലായ മാറ്റം അനിവാര്യമാണ്. പഴയ തുരുമ്പിച്ച മുദ്രാവാക്യങ്ങള്‍ തകര്‍ത്തെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കേരളത്തിന് ഇനി ഒരു പുതിയ മുഖം വേണം. അതാണ് ട്രയാംഗിളിന്റെ മുദ്രാവാക്യം ‘ ഐക്യകേരളം ഐശ്വര്യ കേരളം ‘.
ട്രയാംഗിളിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മുന്‍ ചീഫ് സെക്രട്ടറി ശ്രീ ജിജി തോംസണ്‍ ഐഎഎസ് നിര്‍വഹിച്ചു. കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ എംപി ഡോക്ടര്‍ സെബാസ്റ്റിയന് പോള്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ശ്രീ എന്‍എ മുഹമ്മദ് കുട്ടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മലയാളമനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ ശ്രീ പി എ അലക്സാണ്ടര്‍ ചടങ്ങില്‍ ആശംസ അര്‍പ്പിച്ചു. പിആര്‍ഡി മുന്‍ റീജിയണല്‍ ഡയറക്ടര്‍ ബിടി അനില്‍കുമാര്‍ സ്വാഗതവും ബിവിന്‍ പീറ്റര്‍ നന്ദിയും പറഞ്ഞു.
Leave a Reply