കുത്താമ്പുള്ളി :കുത്താമ്പുള്ളി കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ശ്രിമതി വീണാജോർജ്ജ് നിർവ്വഹിച്ചു ചേലക്കര എം.എൽ.എ യു.ആർ പ്രദീപ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിന്റെ ഉൽഘാടനം ആലത്തൂർ എം.പി. ശ്രീ കെ.രാധാകൃഷ്ണനും നിർവ്വഹിച്ചു.

3816 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടം NHM ഫണ്ട് 68.58 ലക്ഷം രുപ ചെലവഴിച്ചാണ് നിർമ്മിച്ചത്. ആർദ്രം മിഷൻ ഫണ്ട് 15.50 ലക്ഷം രുപ ചെലവഴിച്ചാണ് ലാബ് സെറ്റ് ചെയ്തിട്ടുള്ളത്.
16/01/2021-ൽ ഭരണാനുമതി ലഭ്യമായ പ്രവർത്തിക്ക് 05/02/2021-ൽ സാങ്കേതിക അനുമതി ലഭ്യമാക്കിA17/02/2021-ൽ നിർമ്മിതി കേന്ദ്രം തൃശ്ശൂർ പ്രവർത്തിക്കുള്ള എഗ്രിമെന്റ് വെച്ച് പ്രവർത്തി ആരംഭിക്കുകയും ചെയ്തു.കെട്ടിടത്തിൽ ഒ.പി റൂമുകൾ രണ്ട് എണ്ണം , ഒബ്സർവേഷൻ റൂം, ഡ്രസ്സ് ചെയ്ഞ്ചിങ്ങ് റൂം, ഫാർമ്മസി, ടോയ് ലെറ്റ് ബ്ലോക്ക്, ഡ്രസ്സിങ്ങ് റൂം, ലാബ്, ഇമ്മ്യുണൈസേഷൻ റൂം തുടങ്ങി എല്ലാവിധ സൌകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ഡിഎം.ഒ ഡോ ശ്രീദേവി ടി.പി വിഷയാവതരണവും, ഡോ.പി സജീവ് കുമാർ പദ്ധതി വിശദീകരണവും നടത്തി . പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ് മുഖ്യാതിഥിയായി പങ്കെടുത്തു. തിരുവില്ല്വാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഉദയൻ പഞ്ചായത്ത് മെമ്പർമാരായ വിനി ഉണ്ണികൃഷ്ണൻ, വി.കെ രാമചന്ദ്രൻ, ദേവി യു, ഗിരിജ, സുമതി കെ.ടി ഉമാശങ്കർ.കെ.ടി, പ്രശാന്തിരാമരാജൻ, ബ്ലോക്ക് മെമ്പർ ആശാദേവി, എന്നിവരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ആർ മനോജ്കുമാർ (സി.പി.ഐ.എം), വിജിൻഫ്രാൻസിസ് (കേരളാ കോൺഗ്രസ്സ്.എം) ഷീജ പണിക്കർ (ബി.ജെ.പി), മൊയ്തീൻകുട്ടി എ വൈ. (മുസ്ലീം ലീഗ്) ഷാജി തോമസ്സ് (കേരളാ കോൺഗ്രസ്സ് ജോസഫ്)കൃഷ്ണൻകുട്ടി (ആർ.ജെ.ഡി), ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഗൌതമൻ തുടങ്ങിയവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പദ്മജ.കെ സ്വാഗതവും ഡോ. പ്രമീള റാണി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.