റിയാദ്: സൗദി അറേബ്യയുടെ മധ്യ പ്രവിശ്യയിലെ പ്രധാന മലയാളി സംഘടനകളുടെ കൂട്ടായ്മയായ എൻ. ആർ. കെ ഫോറം റിയാദ്, ദീർഘകാലത്തെ ഇടവേളക്ക് ശേഷം പുന:സംഘടിപ്പിച്ചു.
കോവിഡ് 19ന് ശേഷം വിവിധ കാരണങ്ങളാൽ പ്രവർത്തനം നിലച്ചിരുന്ന റിയാദിലെ മലയാളി സംഘടനകളുടെ ഏകോപന സമിതിയായ എൻ. ആർ. കെ ഫോറം റിയാദ്, ബത്ഹയിലെ ഡിപാലസ് ഹോട്ടലിൽ വെച്ച് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ വെച്ചാണ് പുന:സംഘടിപ്പിച്ചത്.
കെ. എം സി. സി നേതാവ് സി. പി. മുസ്തഫയാണ് എൻ. ആർ കെ ഫോറം റിയാദിന്റെ പുതിയ ചെയർമാൻ. കേളിയുടെ രക്ഷധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി ജനറൽ കൺവീനർ ആയിരിക്കും. ഓ. ഐ. സി. സി പ്രതിനിധി കുഞ്ഞി കുമ്പള ഫോറത്തിന്റെ ട്രഷറർ ആയി പ്രവർത്തിക്കും.
വൈസ് ചെയർമാന്മാർ: ശുഹൈബ് പനങ്ങാങ്ങര, അഷ്‌റഫ് മൂവാറ്റുപുഴ, ജോൺ ക്ളീറ്റസ്, ഫിറോസ്, ശുഹൈബ്, ജലീൽ തിരൂർ.
ജോ. കൺവീനർമാർ:
നാസർ കാരകുന്ന്, സുധീർ കുമ്മിൾ, അഡ്വ. അബ്ദുൽ ജലീൽ, അലി ആലുവ, ഉമർ മുക്കം, അസീസ് വെങ്കിട്ട.
ജോ. ട്രഷറർ: യഹ്‌യ കൊടുങ്ങല്ലൂർ.
41 അംഗങ്ങൾ അടങ്ങിയ ജനറൽ കൗൺസിലും, 25 അംഗങ്ങൾ അടങ്ങിയ നിർവ്വാഹക സമിതിയും ജനറൽ കൗൺസിൽ യോഗത്തോടെ നിലവിൽ വന്നു.
ജനറൽ കൗൺസിൽ യോഗത്തിൽ സി. പി. മുസ്തഫ അധ്യക്ഷൻ ആയിരുന്നു. സുരേന്ദ്രൻ കൂട്ടായി സ്വാഗതംവും, യഹ്‌യ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു. ഫോറത്തിന്റെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് ചെയർമാൻ വിശദീകരിച്ചു.
Leave a Reply