ജിദ്ദ: സൗദി അറേബ്യൻ ജനറൽ അഥോറിറ്റി ഓഫ് കോൺഫറൻസ് ആൻ്റ് റിസർച്ച് സംഘടിപ്പിച്ച ത്രിദിന രാജ്യാന്തര അറബിഭാഷാ സമ്മേളനം ജിദ്ദയിലെ റാഡിസൺ ബ്ലൂ കൺവെൻഷൻ സെൻ്ററിൽ സമാപിച്ചു. ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം അറബി ഭാഷാ പണ്ഡിതന്മാരും ഗവേഷകരും പരിശീലകരും പങ്കെടുത്ത പരിപാടിയിൽ അറബി ഭാഷാദ്ധ്യാപനവുമായി ബന്ധപ്പെട്ട നാൽപതോളം പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ചക്ക് വിധേയമാക്കി. .

അനറബി രാജ്യങ്ങളിലെ അറബിഭാഷാദ്ധ്യാപനം എന്ന സെഷനിൽ പ്രമുഖ അറബി ഭാഷാ പണ്ഡിതൻ ഡോ ഹുസൈൻ മടവൂർ ആയിരുന്നു അദ്ധ്യക്ഷൻ. ഇന്ത്യയിൽ നിന്ന് സമ്മേളനത്തിൽ പങ്കെടുക്കുന്ന ഏക പ്രതിനിധിയാണ് മലയാളിയായ ഡോ.ഹുസൈൻ.

വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലയിൽ ആവശ്യമായ ആധുനിക അറബിഭാഷ പരിശീലിപ്പിക്കാൻ അനബി പ്രദേശങ്ങളില ഭാഷാധ്യാപന കേന്ദ്രങ്ങൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്തുത സെഷനിൽ ബോസ്‌നിയ, യു കെ, തുടങ്ങിയവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

അതുപോലെ, അഥോറിറ്റി ചെയർമാൻ ഡോ അബ്ദുറഹ്മാൻ മുഹമ്മദ് അൽ സഹറാനി ഉദ്ഘാടനം ചെയ്തു. നിർമ്മിത ബുദ്ധി (എ ഐ ) ഉപയോഗപ്പെടുത്തിയുള്ള അറബി ഭാഷാ പരിശീലനം എന്ന വിഷയത്തിൽ നടന്ന വർക്ക് ഷോപ്പും പ്രത്യേക ശ്രദ്ധ പിടിച്ചെടുത്തു.

റിറ്റി ചെയർമാൻ ഡോ അബ്ദുറഹ്മാൻ മുഹമ്മദ് അൽ സഹറാനി ഉദ്ഘാടനം ചെയ്തു. നിർമ്മിത ബുദ്ധി (എ ഐ ) ഉപയോഗപ്പെടുത്തിയുള്ള അറബി ഭാഷാ പരിശീലനം എന്ന വിഷയത്തിൽ നടന്ന വർക്ക് ഷോപ്പ് പ്രത്യേക ശ്രദ്ധ പിടിച്ചെടുത്തു.

അറബ് ലോകത്തും മറ്റ് രാജ്യങ്ങളിലും ആധുനിക അറബി ഭാഷാ പഠിച്ചവർക്ക് വൻ തൊഴിൽ സാദ്ധ്യതകളാണുള്ളത്. വിനോദ സഞ്ചാരം, ഏവിയേഷൻ, എയർ പോർട്ട്, വ്യാപാരം , വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, നിർമ്മാണം, പെട്രോളിയം, ഐ.ടി, നയതന്ത്രം തുടങ്ങിയ മേഖലകളിലുള്ള തൊഴിൽ സാധ്യതകൾ കൂടുൽ ഉപയോഗപ്പെടുത്താനുള്ള വിഷയങ്ങളാണ് സമ്മേളനത്തിൽ ചർച്ചയിൽ വന്നത്.

മുപ്പതോളം രാഷ്ട്രങ്ങളിലെ ഔദ്യോഗിക ഭാഷയായ അറബി ഭാഷ ഐക്യരാഷ്ട്ര സഭ അംഗീകാരിച്ച ആറ് ലോക ഭാഷകളിലൊന്നാണ്.

Leave a Reply

Your email address will not be published.