കൊരട്ടി : കേരള ശാസ്ത്ര സാഹിത്യ പരീക്ഷത്തും, ഗ്രാമ-ജില്ലാ പഞ്ചായത്തുകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രാമപഞ്ചായത്ത് , തലങ്ങളിൽ നടക്കുന്ന കുട്ടികളുടെ വിജ്ഞാന സംഗമം സമേതം
ശാസ്ത്ര കേരളം വിജ്ഞാനോത്സവം – 2025 കൊരട്ടി പഞ്ചായത്ത് തല മത്സരങ്ങൾ സംഘടിപ്പിച്ചു. പോസ്റ്റർ മെക്കിംങ്ങ്, പൊതുവിജ്ഞാന മത്സരം എന്നി മത്സര ഇനങ്ങളിയായി 50 തിൽ അധികം സ്കൂൾ മാറ്റുരച്ചു. പഞ്ചായത്ത് എൽപി സ്കൂൾ കൊരട്ടിയിൽ വച്ച് നടന്നു.
വിജ്ഞാനോത്സവം ഉദ്ഘാടനം കൊരട്ടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ ആർ സുമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എൽ പി സ്കൂൾ പ്രധാന അധ്യാപിക സിനി ഗോപാൽ അധ്യക്ഷത വഹിച്ചു. ലിജോ ആൻ്റണി, ജോസഫ് ശൗരി എന്നിവർ പ്രസംഗിച്ചു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മേഖല ജോയിൻ സെക്രട്ടറി റുനിതാ സി കെ സ്വാഗതവും മേഖലാ കമ്മിറ്റി അംഗം വി. എം വാസു നന്ദിയും പറഞ്ഞു.
Leave a Reply