തിരൂർ:കാരത്തുർ അജ്മീർ ഉറൂസും മർകസ് 35-ാം വാർഷികത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം
കോഴിക്കോട് ഖാസി പാണക്കാട് സയ്യിദ് അബ്ദു നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷനായി.പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി.
മർകസ് 35-ാം വാർഷിക സമ്മേളന സ്നേഹോപഹാരം വിദ്യാഭ്യാസ ജീവ കാരുണ്യ സേവന മേഖലയിൽ നിറസാന്നിദ്ധ്യമായ ഡോ.സി.പി ബാവ ഹാജി മാണൂരിന് സമർപ്പിച്ചു. ഹസ്റത്ത് മുഹമ്മദ് മുഹ് യുദ്ധീൻ ഷാ,സമസ്ത കേന്ദ്ര മുശാവറ അംഗം സൈതാലിക്കുട്ടി ഫൈസി കോറാട്, ഡി.സി.സി സെക്രട്ടറി അഡ്വ.കെ.എ പത്മകുമാർ എന്നിവർ സംസാരിച്ചു.നൗഷാദ് ബാഖവി ചിറയിൻകീഴ് മത പ്രഭാഷണം നടത്തി.സയ്യിദ് ഫസൽ ഷാഹിദ് ഹസനി തങ്ങൾ കണ്ണന്തളി,മുഹമ്മദലി ബാഖവി ഓമശ്ശേരി,അലി ഫൈസി പാവണ്ണ,പി.മുഹമ്മദ് മുസ്ലിയാർ, ഉസ്മാൻഫൈസി അരിപ്ര,മുനീർ വാഫി അമ്മിനിക്കാട്,അലി സഖാഫി ചുങ്കത്തറ,പി.സി കുഞ്ഞിബാവ ഹാജി,ഡോ.ഹസൻ ബാബു, ഡോ.മൊയ്തീൻ കാരത്തൂർ, പി.എം റഫീക് അഹമദ്,അബു ഹാജി ആക്കപറമ്പ്,സഈദ് ഫൈസി കൊല്ലം,അബ്ദു സമദ് റഷാദി,ഷൗക്കത്ത് മഞ്ചേരി, അൻവർ പുതിയങ്ങാടി,അബ്ദുല്ല ഗനി ആമ്പൂർ,മുഹമ്മദലി തിരിപൂർ, അൽ ഹാഫിള് സർഫാസ് അൽ ഖാസിമി ജാർഖണ്ഡ്,ഹൈദ്രോസ് കുരിക്കൾ മഞ്ചേരി,മുംതസിർ ബാബു,വി.ഹംസ ഹാജി, പി.പി ബാവ ഹാജി എന്നിവർ സംബന്ധിച്ചു.
ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന വിജ്ഞാന വേദിക്ക് സൈനുൽ ആബിദ് ഹുദവി നേതൃത്വം നൽകും.തിങ്കളാഴ്ച രാവിലെ 9 മണിക്ക് മൗലിദ് സദസ്സ് നടക്കും.11 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.കെ.വി സക്കീർ അയിലക്കാട് അധ്യക്ഷത വഹിക്കും.സമാപന ദുആ സമ്മേളനത്തിന് ഹസ്റത്ത് മുഹമ്മദ് മുഹ് യുദ്ദീൻ ഷാ നേതൃത്വം നൽകും. നാഗൂർ ഹസ്രത്ത് സയ്യിദ് ഷാഹുൽ ഹമീദ് വലിയുല്ലാഹിയുടെ പതിനൊന്നാമത് പൗത്രൻ ഹസ്റത്ത് സയ്യിദ് മുഹമ്മദ് ഖലീഫ സാഹിബ് ഹാഷിമി അന്നദാന വിതരണ ഉദ്ഘാടനം നിർവഹിക്കും.
Leave a Reply