ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ ചൊവ്വര – തൂമ്പാകടവിൽ കേന്ദ്ര-കേരള സർക്കാരുകളുടെ അംഗീകാരത്തോടെ, അക്ഷയ e കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മനോജ് മൂത്തേടൻ അവർകൾ ഉദ്ഘാടനം ചെയ്തു. സേവനങ്ങൾക്കായി അക്ഷയയെ സമീപിക്കുന്നവരോട് നല്ല രീതിയിൽ സമീപിക്കാനും അവരോട് വളരെ ക്ഷമയോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും അക്ഷയ സെന്ററിലെ ജീവനക്കാരോട് പുതിയ സേവനങ്ങളെ കുറിച്ച് എപ്പോഴും അപ്ഡേറ്റ് ആയിരിക്കാനും നിർദ്ദേശിച്ചു.
ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി. എം. ഷംസുദ്ധീൻ അധ്യക്ഷദ്ധ വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സിന്ധു പാറപ്പുറം സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ എം. ജെ. ജോമി, വാർഡ് മെമ്പർ ശ്രീമതി ജാരിയ കബീർ, വ്യാപാരി വ്യവസായി ഏകോപന സമിതി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ശ്രീ. എം. കെ. മധു എന്നിവർ ആശംസകൾ അറിയിച്ചു. ജില്ലാ അക്ഷയ പ്രൊജക്റ്റ് ബ്ലോക്ക് കോർഡിനേറ്റർ ശ്രീമതി ഷീജ പദ്ധതി വിശദീകരണം നടത്തി. സംരംഭക ശ്രീമതി സുനിത ടി. കെ. കൃതജ്ഞത രേഖപ്പെടുത്തി.
Leave a Reply