കലാശക്കളി കാണാനെത്തിയത്
ആയിരങ്ങൾ
തിരൂർ:രണ്ടാഴ്ചയായി രാജീവ് ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്നുവന്ന വെറ്ററൻസ് ഫുട്ബോൾ ലീഗ് മത്സരത്തിന്
ഉജ്ജ്വല സമാപനം. കലാശക്കളിയിൽ
വിഫാറ്റ് ബെസ്റ്റ് ഇലവൻ
ചാമ്പ്യൻമാരായി.ഏക പക്ഷിയമായ
2 ഗോളുകൾക്ക് വി ഫാറ്റ് ലെജൻസിനെ
പരാജയപ്പെടുത്തി.
കളിയുടെ 55 മത് മിനിറ്റിൽ പി.നിസാറും
58 മത് മിനിറ്റിൽ പി ഷുക്കുറും ബെസ്റ്റ് ഇലവന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തു.സ്കോർ (2 0).ഫൈനൽ മത്സരം കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് സ്റ്റേഡിയത്തിൽ എത്തിയിരുന്നത്.
വെറ്ററൻസ് ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയായ വെറ്ററൻസ് ഫുട്ബോൾ അസ്സോസിയേഷൻ തിരൂരിൻ്റെ (വി ഫാറ്റ്)
ആഭിമുഖ്യത്തിലായിരുന്നു ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചിരുന്നത്.40 വയസ്സിനും
70 വയസ്സിനുമിടയിൽ പ്രായമുള്ള നൂറോളം പഴയ കാല ഫുട്ബോൾ താരങ്ങളാണ് മത്സരത്തിൽ പങ്കെടുത്തിരുന്നത്.
മുതിർന്ന ഫുട്ബോൾ താരങ്ങളുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്ക് വേണ്ടിയുമാണ്
കഴിഞ്ഞ 3 വർഷമായി വിഫാറ്റ് മത്സരം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം വാഹനപകടത്തിൽ മരണമടഞ്ഞ മുൻ ഫുട്ബോൾ താരം
നൗഷാദ് വണ്ടുരിൻ്റെ
നിര്യാണത്തിൽ അനുശോചിച്ച് കൊണ്ടാണ് ഫൈനൽ മത്സരത്തിന്
തുടക്കമായത്.
തിരൂർ വെറ്ററൻസ് ലീഗ് സീസൺ 3 ൻ്റെ
ഫൈനൽ മത്സരം
നഗരസഭ ചെയർപേഴ്സൺ എ.പി.നസിമ ഉദ്ഘാടനം ചെയ്തു.
നാലു കോടി രൂപ ചെലവഴിച്ച് തിരൂർ രാജീവ് ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയം
നഗരസഭ നവീകരിക്കുമെന്ന് ചെയർപേഴ്സൺ പറഞ്ഞു
വീ ഫാറ്റ് പ്രസിഡണ്ട്
പി. അബ്ദു സമദ് അദ്ധ്യക്ഷത വഹിച്ചു.
മുൻ ഫുട്ബോൾ താരവും രഹസ്യാന്വേഷണ വിഭാഗം അസിസ്റ്റൻ്റ് പോലിസ് സബ് ഇൻസ്പെക്ടറുമായ
ടി. മുഹമ്മദ് ഷംസാദ്
അതിഥിയായി.
മുതിർന്ന ഫുട്ബോൾ താരങ്ങളായ ഇബ്രാഹിം മോൻ, വി കുഞ്ഞലവി ,പൂക്കോയ തങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ. അബ്ദുസലാം,
കൗൺസിലർ പി.പി. ഷാനവാസ്
പി. കുഞ്ഞിമുഹമ്മദ്, മുജീബ് താനാളൂർ
കെ.വി. ഖാലിദ്,കെ. ജയകൃഷ്ണൻ
പറമ്പിൽ അലി,ഒ.പി. ഷാജഹാൻ
പി.ബഷീർ,ഹമീദ് കൈനിക്കര
എന്നിവർ സംസാരിച്ചു.
ഫൈനൽ മത്സരത്തിന് മുന്നോടിയായി യുനൈറ്റഡ് എഫ്സിയും മോണോക്കോ എഫ്സിയും തമ്മിൽ
നടന്ന ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ
യുനൈറ്റഡ് എഫ്സി
ജേതാക്കളായി.
ഏകപക്ഷിയമായ 2 ഗോളുകൾക്കാണ്
യുനൈറ്റഡ് എഫ് സി
വിജയിച്ചത്.
Leave a Reply