തിരൂർ:മുഖ്യമന്ത്രിയാരോപിച്ച നാല് വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയ ചെറ്റത്തരം കാണിച്ചത് മന്ത്രി വി.അബ്ദുറഹിമാനാണെന്ന് താനൂർ നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ താനൂർ മണ്ഡലത്തിൽ നിന്നും മന്ത്രി വി. അബ്ദു റഹ്‌മാൻ വിജയിച്ചത്
എ സ്.ഡി.പി.ഐ, ബി.ജെ.പി, ആർ.എസ്.എസ് കക്ഷികളുടെ വോട്ട് വാങ്ങിയാണെന്ന് സി.പി.എമ്മിൻ്റെയും എസ്.ഡി.പി.ഐ നേതാക്കളിലൂടെയും പറഞ്ഞ് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ രാജിവെക്കാൻ തയ്യാറാകണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

മുസ്ലിം ലീഗിനെ തോൽപിക്കാൻ സി.പി. എമ്മിന് വോട്ട് മറിച്ചു നൽകിയെന്നും വന്ന വഴി മറക്കരുതെന്നും കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐ പരസ്യ പ്രസ്‌താവന ഇറക്കിയിരുന്നു.
ഇരുട്ടിന്റെ മറവിൽ വർഗീയ ശക്തികളെ കുട്ട് പിടിച്ചാണ് അദ്ദേഹം മന്ത്രിയായത് എന്നത് ഇരു കൂട്ടരും സമ്മതിച്ചിരിക്കയാണ് യു.ഡി.എഫും മുസ്ലിം ലീഗുമൊക്കെ അന്ന് ഉയർത്തിയ ആരോപണങ്ങൾ സത്യമാണെന്ന് എല്ലാവർക്കും വ്യക്തമായിരിക്കുന്നു.

ഇപ്പോൾ.സി.പി.എം, ബി.ജെ.പി, ആർ.എസ്.എസ് കൂട്ടുകെട്ടിന് പുറമെയാണ് എസ്.ഡി.പി.ഐമായി അവിശുദ്ധ കൂട്ട് കെട്ട് ഉണ്ടാക്കി വോട്ട് കച്ചവടം നടത്തിയത്.
വർഗീയതക്കെതിരാണെന്ന് പാർട്ടി സമ്മേളനങ്ങളിൽ വീമ്പ് പറയുന്ന സി.പി.എം നേതാക്കൾ സ്വന്തം വാക്കുകളോട് അൽപമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ മന്ത്രി അബ്ദുറഹിമാൻ്റെ രാജി ആവശ്യപ്പെടുകയാണിപ്പോൾ വേണ്ടത്.

2016ലെയും 2021 ലെയും താനൂരിലെ
നിയമസഭാ തെരഞ്ഞെടുപ്പ് ഫലസൂചിക സംബന്ധിച്ച് ആഴത്തിൽ പഠിച്ച് മനസ്സിലാക്കിയാൽ അബ്ദു റഹ്മാൻ നടത്തിയ കള്ളക്കളി ബോധ്യമാവും.
2016 നെ അപേക്ഷിച്ച്
2021 ൽ വോട്ടിലുണ്ടായ മാറ്റം അവിശുദ്ധ കൂട്ടുകെട്ട് പ്രകടമാക്കുന്നതാണ്. 2021 ൽ എസ്.ഡി.പി.ഐ താനൂരിൽ മത്സരിച്ചതേയില്ല. അവരുടെ വോട്ടത്രയും അബ്ദുറഹ്മാന് തന്നെയാണ് ലഭിച്ചത്.
2019 ൽ ബി.ജെ പിക്ക് 14877
2021 ൽ അത് 10371 ആയി കുറഞ്ഞു.
അഥവാ 4506 വോട്ടിൻ്റെ കുറവ്.
ഇക്കാര്യം പരിശോധിച്ചാൽ ഓരോ ബൂത്തിൽ നിന്നും എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചതായി മനസ്സിലാക്കാം.

2019 ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2767 വോട്ടാണ് എസ്.ഡി.പി.ഐ സ്ഥാനാർഥിക്ക് ലഭിച്ചത്.

2020 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങമിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ താനൂരിൽ ബി.ജെ.പിക്ക്
ഏഴ് സീറ്റുണ്ടായിരുന്നു,
എന്നാൽ ബി.ജെ.പിയുടെ വാർഡുകളിൽപ്പോലും
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ
എൽ.ഡി.എഫിനായിരുന്നു ലീഡ്.

പകൽ മൈക്കിന് മുന്നിൽ വന്ന് നിന്ന് പറയുന്ന വാക്കുകളിൽ വല്ല ആത്മാർഥതയുമുണ്ടെങ്കിൽ രാജിവെച്ചൊഴിയുകയാണ് വേണ്ടത്.
മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.

പത്ര സമ്മേളനത്തിൽ പ്രസിഡൻ്റ് കെ.എൻ മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി എം.പി അഷ്റഫ്, വൈസ് പ്രസിഡന്റ് നൂഹ് കരിങ്കപ്പാറ, സെക്രട്ടറിമാരായ ബിയ്യാത്തിൽ സൈതലവി ഹാജി, ടി.പി റസാഖ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.