ഭരണഘടനാ സ്ഥാപനങ്ങ ളെ ബിജെപി നിഷ്പ്രഭമാക്കു ന്നു -കെ സിവേണുഗോപാൽ
തേഞ്ഞിപ്പലം:ഭരണഘടനാ സ്ഥാപനങ്ങ ളെ ബിജെപി നിഷ്പ്രഭമാക്കുന്നു -കെ സി വേണുഗോപാൽ.കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ നാലാമത് നെഹ്‌റു സെക്കുലര്‍ അവാര്‍ഡ് മുല്ലപ്പള്ളി രാമചന്ദ്രന് സമ്മാനിച്ച് സം സാരിക്കുകയായിരുന്നു ഐ. സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
രാജ്യം ഭരിക്കുന്ന ബി.ജെ.പി ഭരണഘടനാ സ്ഥാപനങ്ങളായ കോടതി,ഇഡി, സിബിഐ എന്നിവകളെ പോലും രാ ഷ്ട്രീയവത്കരിക്കുകയാണ്.മാത്രമല്ലതെരഞ്ഞെടുപ്പ് കമ്മീഷനെ പോലും ബി.ജെ. പി സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റാക്കി മാറ്റി. അമ്പലവും പള്ളിയും കുഴിച്ചാല്‍ വല്ലതും കി -ട്ടുമോയെന്ന് നോക്കി ആളുകളെ ഭിന്നിപ്പിച്ച് പ്രശ്‌നങ്ങളുണ്ടാക്കാനാണ് ശ്രമം. ആര്‍. എസ്.എസും ബി.ജെ.പിയും ഭരണഘടന സംരക്ഷകരല്ലെന്ന് ചരിത്രം വ്യക്തമാക്കിയതാണ്.രാജ്യം ഭരിക്കുന്ന പാര്‍ട്ടി നെഹ്‌റുവിനെ ഓരോ നിമിഷവും വേട്ടയാടുന്നു.നെഹ്റുവിനെ കരിവാരി തേക്കാനാണ് ശ്രമം.ആയിരം മോദിമാർ വന്നാലുംനെഹ്റുവിനെ അവഹേളിക്കാനും തമസ്കരിക്കാനും കഴിയില്ല. ഭരണ ഘടനസ്വന്തം തലയില്‍ വെക്കാനുള്ളതാണെന്ന് തെളിയിച്ച പ്രധാനമന്ത്രിയാണ് മോദി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ കോണ്‍ഗ്രസിന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഊതിക്കാച്ചിയ പൊന്നാണെ ന്നും വേണുഗോപാല്‍ പറഞ്ഞു. നെഹ്‌റുവിന്റെ ഇടപെടലുകള്‍ ചരിത്രത്തില്‍ നിന്ന തേയ്ച്ചുമാക്കാന്‍ പറ്റാത്തതാണെന്നും മറുപടി പ്രസംഗ ത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നെഹ്‌റുവിനെക്കു റിച്ചുള്ള പഠനങ്ങള്‍ക്ക് പുതു തലമുറതാല്‍പ്പര്യമെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
എ.പി അനില്‍കുമാ ര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് പൊന്നാട അണിയിച്ചു. ഐ ക്യരാഷ്ട്ര സഭ സമിതിയംഗം നയീം ഉണ്ണുങ്ങലിനെ ഉപഹാ രം നല്‍കി അനുമോദിച്ചു. സത്യന്‍ പുളിക്കല്‍ പ്രശംസാ പത്രാവതരണം നിര്‍വഹിച്ചു. അഡ്വ.ടി സിദ്ധീഖ് എംഎ ൽഎ,ആര്യാടന്‍ ഷൗക്കത്ത്, ജില്ലാ പഞ്ചായത്തംഗം ആ ലിപ്പറ്റ ജമീല,കെ പി അബ്ദു ൽ മജീദ്, സമ്മദ് മങ്കട,പി.ടി അജയ് മോഹന്‍, അഡ്വ.പി. എം നിയാസ്, വീക്ഷണം മു ഹമ്മ ദ്, കെ പ്രവീണ്‍കുമാര്‍, ആര്‍. എസ് പണിക്കര്‍, പി വീരേന്ദ്ര കുമാര്‍ എന്നിവര്‍ സംസാരി ച്ചു. പ്രോഗ്രാം ക മ്മിറ്റി ചെയ ര്‍മാന്‍ എ. കെ അബ്ദുറ ഹ്‌മാന്‍ സ്വാഗത വും ട്രഷറര്‍ പി.പി.എ ബാവ നന്ദിയും പറഞ്ഞു.
Leave a Reply