കൂട്ടായി: കൂട്ടായി ആശാൻ പടിയിൽ എസ്ഡിപിഐ പ്രവർത്തകനെ ലീഗ് മണ്ഡലം നേതാവുൾപ്പെടുന്ന സംഘം വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവം മുസ്ലിം ലീഗ് തവനൂർ മണ്ഡലം നേതൃത്വത്തിന്റെ അറിവോടെയാണെന്നത് വ്യക്തമാണെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പറഞ്ഞു. പരിക്കേറ്റ അഷ്കറിന്റെ വീട് അദ്ദേഹം സന്ദർശിച്ചു.

മുസ്ലിം ലീഗ് മംഗലം പഞ്ചായത്ത് കമ്മിറ്റി സംഭവത്തിന് ശേഷം യോഗം ചേർന്നെങ്കിലും പ്രതികളെ തള്ളിപ്പറയാനോ സംഭവത്തെ അപലപിക്കാനോ തയ്യാറായില്ല എന്നത് ഇതിന്റെ വ്യക്തമായ സൂചനയാണ്. തീരദേശത്ത് മുൻകാലങ്ങളിലേത് പോലെ ഗുണ്ടായിസം നടത്തി നേട്ടം കൊയ്യാനാണ് ലീഗ് ശ്രമിക്കുന്നത്. മുമ്പുണ്ടായ മുസ്ലിം ലീഗ് സിപിഎം സംഘർഷങ്ങളിൽ വീട് കത്തിച്ചത് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഫറൂഖിന്റെയും റാഫിയുടെയും നേതൃത്വത്തിലാണ് ക്രൂരമായ ഈ അക്രമം നടന്നിട്ടുള്ളത്.

അഷ്കറിന്റെ സഹോദരിയെ മാനഹാനിപ്പെടുത്തിയ മുസ്ലിം ലീഗ് തവനൂർ മണ്ഡലം നേതാവ് റാഫി പ്രസ്തുത കേസ് പിൻവലിച്ചു കൊടുക്കുന്നതിന് അഷ്കറിനെ നിരന്തരം സമ്മർദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് വഴങ്ങാത്തതിന്റെ പേരിലാണ് മുസ്ലിംലീഗ് മണ്ഡലം നേതൃത്വത്തിന്റെ അറിവോടെ അസ്കറിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.

മുസ്ലിംലീഗിന്റെ ഗുണ്ടായിസത്തിന് കൂട്ടുനിൽക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥരുടെ സമീപനം അത്യന്തം അപകടകരവും തീരദേശത്ത് സമാധാനത്തിന് ഭംഗം വരുത്തുന്നതുമാണ്. ഇവരെ സംരക്ഷിക്കുന്ന ലീഗിന്റെയും തിരൂർ സിഐ ജിനേഷിന്റെയും നിലപാട് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് തീരദേശ മേഖലയിൽ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ജില്ലാ സെക്രട്ടറി അഡ്വ. കെസി നസീർ, അബ്ദുള്ളക്കുട്ടി, നാസർ, ആദിൽ മംഗലം, ഗഫൂർ, ശാക്കിർ കൂട്ടായി റഷീദ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published.