മലപ്പുറം: സീനിയര്‍ ജേര്‍ണ്മലിസ്റ്റ്‌സ് ഫോറം അംഗത്വമാസാചരണത്തിന്‍റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കവിയും നടനും ആയ ഫ്രാന്‍സിസ് ഓണാട്ടില്‍ നിന്നും അംഗത്വാപേക്ഷ സ്വീകരിച്ചുകൊണ്ട് എസ് ജെ എഫ് കെ സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍ വി മുഹമ്മദ് അലി,
ട്രഷറര്‍ സി എം അലി, സിദ്ദീഖ് പെരിന്തല്‍മണ്ണ എന്നിവര്‍ സംസാരിച്ചു. എസ് ജെ എഫ്കെശക്തിപ്പെടുത്തുന്നതിന് തന്‍റെ ഭാഗത്തുനിന്നും എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്ന് ഫ്രാന്‍സിസ് ഓണാട്ട് പറഞ്ഞു.
Leave a Reply