പങ്ങാരപ്പിള്ളി :പങ്ങാരപ്പിള്ളി സെൻറ് ജോസഫ് ദേവാലയത്തിൽ തൃശ്ശൂർ അതിരൂപതയിലെ നവവൈദികൻ ഫാദർ ക്ലിൻസൺ കാട്ടിപ്പറമ്പൻ തിരുനാൾ കൊടികയറ്റം നിർവഹിച്ചു. തുടർന്ന് അങ്ങോട്ട് എല്ലാ ദിവസങ്ങളിലും ഉച്ചതിരിഞ്ഞ് 5.30ന് വിശുദ്ധ കുർബാനയും ലദീഞ്ഞും നൊവേനയും ഉണ്ടായിരിക്കും.
ജനുവരി 10 ന് ആണ്
കൂട് തുറക്കൽ ശുശ്രൂഷ നടക്കുന്നത്.
തിരുനാൾ ദിവസമായ ജനുവരി പന്ത്രണ്ടാം തീയതി 8.30 ന് ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാദർ ജോജോ അരീക്കാട്ട് CMI മുഖ്യ കാർമികത്വം വഹിക്കും. ജ്യോതി എൻജിനീയറിങ് കോളേജ് അക്കാഡമിക് ഡയറക്ടർ ഫാദർ ജോസ് കണ്ണമ്പുഴ വചന സന്ദേശം നൽകും. നിജു വടക്കേ പറമ്പിൽ സഹകാർമികൻ ആയിരിക്കും.
പതിമൂന്നാം തീയതി തിങ്കളാഴ്ച പാലാ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേള വൈകീട്ട് 7.00ന് ആരംഭിക്കും.
വികാരി ഫാ. സിജോ ചെറുവത്തൂർ,
കൈകാരന്മാരായ കുഴി കണ്ടത്തിൽ ജെയിംസ് ഈരമംഗലത്ത് ബിനീഷ്, ഇളക്കാട്ട് ഷൈൻ സുരേഷ് ആൻറണി, അച്ചൻകുഞ്ഞ് പുത്തേട്ട്, ജോണി കുന്നത്ത്, തുടങ്ങിയവരടങ്ങിയ 24 അംഗ കമ്മിറ്റിയാണ് തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Leave a Reply