സി ഐ ഇ ആർ തിരൂർ മണ്ഡലം സർഗ്ഗോത്സവം ഓവറോൾ നേടിയ തെക്കൻ കുറ്റൂർ ഇസ്ലാഹിയ മദ്രസ്സക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.റംഷീദ ടീച്ചർ ട്രോഫി നൽകുന്നു.

തെക്കൻ കുറ്റൂർ : സി ഐ ഇ ആർ തിരുർ മണ്ഡലം മദ്രസ സർഗോത്സവത്തിൽ
തെക്കൻ കുറ്റൂർ മദ്രസ്സത്തു ഇസ്ലാഹിയ ചാമ്പ്യൻമാരായി.
ചേന്നര മദ്രസ്സത്തു സ്സലഫിയ്യ , മംഗലം മദ്രസ്സത്തു തഖ്‌വ എന്നിവർ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

തിരൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി. ഇസ്മായിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
വി.പി. ഉനൈസസ് അധ്യക്ഷത വഹിച്ചു.തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.റംഷീദ ടീച്ചർ സമ്മാന വിതരണം നടത്തി.കെ എൻ എം മർക്കസുദ്ദഅവ ജില്ലാ സെക്രട്ടറി ഹുസൈൻ കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി.രണ്ട് ദിവസങ്ങളിൽ അഞ്ച് വേദികളിലായി നടന്ന മത്സരങ്ങളിൽ കിഡ്സ്, ചിൽഡ്രൻസ്, സബ്ജൂനിയർ , ജൂനിയർ, ടീൻസ് എന്നീ വിഭാഗങ്ങളിലായി അഞ്ഞൂറോളം മത്സരാർത്ഥികളാണ് പങ്കെടുത്തത്.

കെ.സൈനബ, യാസിർ ചേന്നര,കെ.റഷീദ്, സി.എം. റഷാദ് ,സഹീർ വെട്ടം, മുഫീദ് മങ്ങാട്, ഫർസാന ഷബീർ, മുഹമ്മദ് നിറമരുതൂർ, നാജിയ മുഹ്സിൻ, സഫ് വാൻ പറവണ്ണ , സി. എം. സി. അമൻ റാസ , പി.നിബ്രാസിൽ ഹഖ്, ജുനൈദ് വെട്ടം , മുൻദിർ കുറ്റൂർ, നജാദ് തിരൂർ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published.