കാലിക്കറ്റിലെ പിജി ഒന്നാം സെമസ്റ്റർ പരീക്ഷ ചോദ്യ പേപ്പർ വിതരണം വൈകി യതിൽ ദുരൂഹത.

തേഞ്ഞിപ്പലം :കാലിക്കറ്റിലെ പിജി ഒന്നാം സെമസ്റ്റർ പരീക്ഷ ചോദ്യപേപ്പർ വിതരണം വൈകിയതിൽ ദുരൂഹത. ചോദ്യ പേപ്പർ ചോർച്ച അന്വേഷിക്കണം. കാലിക്കറ്റ്സർവകലാശാലയിൽ കഴിഞ്ഞ ജനുവരി ഒന്നിന് നടന്ന ബിരുദാനന്തര ബിരുദ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചില കോളേജുകൾക്ക് ഓൺലൈനായി കൈമാറുന്നതിൽ സമയം വൈകിയ തിൽ പിന്നിൽ ദുരൂഹതയുണ്ടെന്ന് സിൻഡിക്കേറ്റ് മെമ്പർ – ഡോ. പി റഷീദ് അഹമ്മദ് വിസിക്ക് നൽ കിയ കത്തിൽ ആരോപിച്ചു.

പരീക്ഷ തുടങ്ങുന്നതിന്റെ രണ്ടു മണിക്കൂർ മുമ്പാണ് സാധാ രണഗതിയിൽ ചോദ്യപേപ്പറുകൾ കോളേജുകൾക്ക് സർവകലാശാല ഓൺ ലൈനായി വിതരണം ചെയ്യാറുള്ളത്. ജനുവരി ഒന്നിലെ ചോദ്യപേപ്പർ ചില കോളേജു കൾക്ക് രാവിലെ എട്ടുമണി ക്ക് ലഭിച്ചില്ലെങ്കിലും മറ്റുചില കോളേജുകൾക്ക് 10.30 ന് ശേഷമാണ് ലഭിച്ചത് എന്നത് ചോദ്യപേപ്പർ ചോർച്ചയുടെ സാധ്യതയെക്കുറിച്ച് ആശങ്ക ഉയർത്തുന്നുണ്ടെന്നും ഈ കാര്യത്തിൽ അടിയന്തിരവും സമഗ്രവുമായ അന്വേഷണം വേണമെന്നും വൈസ് ചാൻസലർക്ക് നൽകിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

സോഫ്‌റ്റ്‌വെയറിലെ സാങ്കേതിക തകരാർ മൂലമാണോ അതോ നിക്ഷിപ്‌ത താല്പര്യക്കാരുടെ ബോധപൂർവമായ ഇടപെടലിൽ നിന്നാണോ ഈ പ്രശ്‌നം ഉടലെടുത്തതെന്ന് അന്വേഷിക്കണം. ഇത്തരം ക്രമക്കേടുകൾ ആവർ ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി പരീക്ഷാ മാനേജ്‌മെൻ്റ് സംവിധാനം ശക്തി പ്പെടുത്തുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആ വശ്യപ്പെട്ടു.

Leave a Reply

Your email address will not be published.