തിരൂർ :തൃക്കണ്ടിയൂർ അമ്പലക്കുളങ്ങര അംഗൻവാടി റോഡിൽ
ജനങ്ങൾക്ക് ബുദ്ധിമുട്ട് ആകുന്ന തരത്തിൽ നടുറോട്ടിൽ സ്ഥാപിച്ച വാട്ടർ അതോറിറ്റിയുടെ വാൽവ് എത്രയും പെട്ടന്ന് മാറ്റി സ്ഥാപിക്കണം എന്ന്
നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) ആവശ്യപ്പെട്ടു.
സ്കൂൾ കുട്ടികളും രോഗികളും സ്ഥിരമായി കാൽനടയായി
പോകുന്ന ആളുകളുടെ കാലുകൾ കുടുങ്ങി പോങ്ങുന്ന തരത്തിൽ നടുറോട്ടിൽ നിരുത്വര പരമായി സ്ഥാപിച്ച വാൾവാണ് ജനങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കുന്നത്.
പ്രസിഡൻ്റ് എംപി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെപി നസീബ്, കോർവ സംസ്ഥാന വനിതാ പ്രസിഡൻ്റ് സതിദേവി കുളങ്ങര, ജില്ലാ വൈസ് പ്രസിഡന്റ് കെകെ അബ്ദുൽ റസാക്ക് ഹാജി, എംപി രവീന്ദ്രൻ, വി ഷമീർ ബാബു, ഇവി കുത്തുബുദ്ധീൻ, വിപി ശശികുമാർ, കെഎം മുഹമ്മദ് അഷറഫ്, ഷീജാരവി , ഭാസി തിരൂർ, കെപി കരുണകുമാർ, പാറയിൽ മാനുപ്പ എന്നിവർ സംസാരിച്ചു.
Leave a Reply