പരപ്പനങ്ങാടി : ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ പരപ്പനങ്ങാടിയും ഗവ. മോഡൽ ലാബ് സ്കൂളും വിദ്യാർത്ഥികൾക്കായി ഗവ. മോഡൽ ലാബ് സ്കൂൾ സ്റ്റേഷനറി സ്റ്റോർ ആരംഭിച്ചു. സ്റ്റേഷനറി സ്റ്റോറിൻ്റെ ഉദ്ഘാടനം റിട്ടയേർഡ് അധ്യാപികയും, സാമൂഹ്യ പ്രവർത്തകയുമായ ഷീലമ്മ ടീച്ചർ നിർവഹിച്ചു.

സ്റ്റേഷനറി സ്റ്റോറിൻ്റെ നടത്തിപ്പ് ചുമതല
ഗവ. മോഡൽ ലാബ് സ്കൂൾ വിദ്യാർത്ഥികൾക്കാണ്. സമൂഹത്തിൽ നിന്ന് അകറ്റി നിർത്തേണ്ടവരല്ല ചേർത്ത് നിർത്തേണ്ടവരാണ് ഈ കുരുന്നുകൾ എന്ന സന്ദേശവും, സ്വയം തൊഴിൽ പരിശീലനത്തോടൊപ്പം സാധനങ്ങൾ കടയിൽ പോയി വാങ്ങാനും, വാങ്ങുന്ന സാധനങ്ങളുടെ വിലയും, എത്ര തുക തിരിച്ച് നൽകണം എന്നതടക്കം വിദ്യാർത്ഥികൾ ഈ സ്റ്റോർ പ്രവർത്തനത്തിലൂടെ സ്വായത്തമാക്കും.

ഗവ. മോഡൽ ലാബ് സ്കൂൾ വിദ്യാർത്ഥികൾക്കായി പേപ്പർ ഗ്ലാസ്, പെൻ, സോപ്പ്, ഫിനോയിൽ നിർമ്മാണം, പോസ്റ്റൽ കവർ, മെഡിസിൻ കവർ, വിവിധ തരം ചായ നിർമ്മിക്കൽ തുടങ്ങി നിരവധി സ്വയം തൊഴിൽ പരിശീലനവും പഠനത്തോടൊപ്പം സ്ഥാപനത്തിൽ നൽകി വരുന്നു.

പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ കോഡിനേറ്റർ ടി. ജിഷ പദ്ധതി വിശദീകരിച്ച് സംസാരിച്ച ചടങ്ങിൽ ഗവ. മോഡൽ ലാബ് സ്കൂൾ പി ടി എ പ്രസിഡൻ്റ് പി.കെ. സൗമ്യ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി ഗവ. എൽ പി സ്കൂൾ അധ്യാപകൻ എം. ലാൽ കുമാർ, ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ അധ്യാപകരായ ടി.കെ. രജിത, പി. ഹംസീറ, കെ. കെ. ഷബീബ, ലൈബ്രേറിയൻ എ.വി. ജിത്തു വിജയ്, ജീവനക്കാരായ സി. മിഥുൻ, അക്ഷയ ദാസ്, ടി. വരുൺ, കെ. രഞ്ജിത്ത്, കെ. സഫിയ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഗവ. മോഡൽ ലാബ് സ്കൂൾ വിദ്യാർത്ഥികളും, രക്ഷിതാക്കളും, ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്ററിലെ അധ്യാപക വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ ഗവ. മോഡൽ സ്കൂൾ അധ്യാപകരായ കെ.തുളസി സ്വാഗതവും, ഫാത്തിമത് സുഹറ ശാരത്ത് നന്ദിയും പറഞ്ഞു. ചടങ്ങിൽ കോഴിക്കോട് വെച്ച് നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് വിജയികളെ ആദരിച്ചു.

Leave a Reply

Your email address will not be published.