ചെറിയമുണ്ടം :ചെറിയമുണ്ടം പറപ്പുതടം പ്രദേശത്ത് നിന്ന് ജോലി ബിസിനസ് ആവശ്യാർത്ഥം വിദേശ രാജ്യങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന സുഹൃത്തുക്കളുടെ കൂട്ടായ്മയായ പ്രവാസി ഹെൽപ് ലൈൻ പറപ്പൂത്തടം (PHL). ചെറിയമുണ്ടം ഹെൽത് സെന്ററിലേക്കുള്ള പ്രിന്റ് മീറ്റീരിയളുകൾ സംഘടന നേധാക്കൾ P H C മെഡിക്കൽ ഓഫിസിർ ഡോക്ടർ ആഷിഖ് സാറിന്ന്
കൈമാറി.
ചടങ്ങിൽ
P H L ഉപദേശഗസമിതി അംഗങ്ങളായ
ഹനീഫഹാജി പേരുളിൽ,
അബ്ദുൽ ഖാദർ ചേലാട്ട്
ഫിറ്ദൗസ് പൊട്ടെ ങ്ങൽ
P H L ജനറൽ സിക്രട്ടറി ജാഫർ കോടനിയി ൽ
പേരുളിൽ അലി എന്നകുഞ്ഞുട്ടി
ഹമീദ് കുറുക്കോളി
മുനീർ പേരുളിൽ
യാസിർ C K
നാസർ U P
സലാം നീലിയട്ട്
വാർഡ് മെമ്പർ സൈദാലി ഓളിയിൽ
ബഷീർ C
C K ഹൈദർ
സൈദലവി ഹാജി മാഞ്ചപ്പുറത്ത് എന്നിവർ നേതൃത്വം നൽകി. പറപ്പൂത്തടം പ്രദേശത്തെ എല്ലാ പ്രവാസികളെയും പ്രതിനിഥീകരിക്കുന്ന ഒരു പൊതു വേദിയാണ് പ്രവാസി ഹെൽപ്‌ലൈൻ പറപ്പൂത്തടം.
വിവിധ രാജ്യങ്ങളിൽ വസിക്കുന്ന പ്രദേശത്തെ പ്രവാസികൾ പരസ്പരം ബന്ധപ്പെടുക, സുഖ ദുഖങ്ങൾ പങ്ക് വെക്കുക, സന്തോഷത്തിൽ പങ്ക് ചേരുക, പ്രയാസങ്ങളിൽ ഒരു കൈത്താങ്ങാവുക, അതോടൊപ്പം പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങളിലും പ്രയാസങ്ങളിലും കൂടെ നിൽക്കുക, കഴിവനുസരിച്ച സഹായ സഹകരണങ്ങൾ നൽകുക, മറ്റു കാരുണ്യ പ്രവർത്തനങ്ങൾ, പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ആവശ്യമായ വിദ്യാഭ്യാസ പ്രോത്സാഹനം നൽകുക തുടങ്ങിയ ഉദ്ദേശത്തോടെ 2018ൽ രൂപീകരിച്ചതാണ് ഈ കൂട്ടായ്മ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കോവിഡ്-19 മഹാമാരി മൂലം വിദേശത്തും നാട്ടിലും പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടപ്പോൾ പ്രവർത്തനമേഖലയിൽ എല്ലായിടത്തും ആവശ്യമായ സഹായമെത്തിക്കാനും, സ്വദേശത്തും വിദേശത്തും റിലീഫ് പ്രവർത്തനം, വീട് നിർമ്മാണം, സാമ്പത്തിക സഹായം, അംഗങ്ങൾക്കുള്ള വൈദ്യ സഹായം, അംഗങ്ങൾക്ക് പലിശ രഹിത വായ്പ, വിദ്യാഭ്യാസ , സാംസ്കാരിക പ്രവർത്തനങ്ങൾ തുടങ്ങിയ ഒട്ടനവതി ജീവകാരുണ്യ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുവാൻ സംഘടനക്ക് സാധിച്ചിട്ടുണ്ട്.
അംഗങ്ങൾക്ക് സാമ്പത്തിക വളർച്ചക്ക് ആവശ്യമായ പ്രവർത്തനങ്ങൾ, പ്രവാസ ജീവിതം അവസാനിപ്പിച്ചു തിരിച്ചെത്തുമ്പോൾ സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ വളരെ പ്രധാനപ്പെട്ട ഉദ്ദേശത്തോടെയാണ് പ്രവാസി ഹെൽപ്‌ലൈൻ മുന്നോട്ടുള്ള പ്രയാണം നടത്തി കൊണ്ടിരിക്കുന്നത്. പ്രദേശത്തെ പ്രവാസികളിൽ ഇനിയും ഈ കൂട്ടായ്മയിൽ അംഗങ്ങൾ ആയിട്ടില്ലാത്തവർക്ക് അംഗത്വമെടുക്കാനുള്ള അവസരം ഇപ്പോൾ ലഭ്യമാണ്.
പറപ്പ്പൂത്തടം പ്രദേശത്തെ മുഴുവൻ പ്രവാസികളെയും ഈ കൂട്ടായ്മയിൽ കൂടെ കൂട്ടണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആയതിനാൽ പ്രദേശത്തെ എല്ലാ പ്രവാസികളും ഈ കൂട്ടായ്മയോടൊപ്പം സഞ്ചരിക്കാൻ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു. സ്വന്തം സുരക്ഷിദത്വം, സുഹൃത്തിന്റെ സുരക്ഷിദത്വം, നാട്ടിന്റെ പുരോഗതി ലഭ്യമാക്കുന്ന ഒരു സൽപ്രവർത്തിയാണ് ഈ കൂട്ടായ്മയിൽ അംഗമാകുന്നത്തോടെ അംഗമാകുന്ന ഓരോ മെമ്പർക്കും ലഭ്യമാകുന്നത്.
സഹായ സഹകരങ്ങൾ പ്രതീഷിക്കുന്നു.
Leave a Reply