മലപ്പുറം :മലപ്പുറം ജില്ലയിൽ പ്രത്യേകിച്ച് തിരൂരിന്റെ വിദ്യാഭ്യാസരംഗത്ത് വിപ്ലവാത്മകരമായ മാറ്റങ്ങൾ സൃഷ്ടിച്ച തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ മുപ്പത്തഞ്ചാമത്തെ വാർഷികം ആഘോഷിക്കുകയാണ് . ജനുവരി നാലിന്(ശനിയാഴ്ച ) നടക്കുന്ന വർണ്ണാഭമായ പരിപാടിയിൽ മികച്ച നടിക്കുള്ള 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വിൻസി സോണി അലോഷ്യസ് മുഖ്യാതിഥിയായി എത്തുന്നു.

വിദ്യാർത്ഥികൾക്ക് അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച അവസരം ഒരുക്കി കൊടുക്കുന്ന ഈ പരിപാടി പ്രശസ്ത ചലച്ചിത്ര നടി വിൻസി സോണി അലോഷ്യസ് ഉദ്ഘാടനം ചെയ്യുന്നു . സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് അധ്യക്ഷം വഹിക്കുകയും സെക്രട്ടറി സലാം പി ലില്ലിസ് സ്വാഗതം പറയുകയും ചെയ്യും.

പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നതിനാൽ ഈ വർഷം നടന്ന കലാകായികമേളകളിലെല്ലാം എം ഇ എസ് സെൻട്രൽ സ്കൂൾ വൻവിജയം കരസ്ഥമാക്കിയിട്ടുണ്ട്. അധ്യയന വർഷത്തെ മുഴുവൻ പാഠ്യേതര പ്രവർത്തനങ്ങളുടെ പരിസമാപ്തി കുറിക്കുന്ന വാർഷികാഘോഷം(മെലോഡിയ) എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

നാലുമണിക്ക് തുടങ്ങുന്ന പരിപാടിയിൽ കരാട്ടെ, തൈക്കോണ്ടോ,യോഗ തുടങ്ങിയവയുടെ പ്രകടനവും തുടർന്ന് വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. മലയാളം മാഗസിൻ ‘സ്പന്ദനം’ പ്രകാശനം ചെയ്യും.
സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയ വലിയ ആവേശത്തോടെയാണ് പരിപാടിക്ക് ഒരുക്കം തുടങ്ങിവരുന്നത്.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
1.അൻവർ സാദത്ത് കള്ളിയത്ത് (ചെയർമാൻ, എം.ഇ.എസ് സെൻട്രൽ സ്കൂൾ, തിരൂർ)

  1. സലാം പി ലില്ലിസ് ( സെക്രട്ടറി, എം. ഇ.എസ് സെൻട്രൽ സ്കൂൾ, തിരൂർ) 3.റഷീദ് പി എ ( വൈസ് ചെയർമാൻ എം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂർ )
  2. നജുമുദീൻ കല്ലിങ്ങൽ ( ജോയിന്റ് സെക്രട്ടറി, എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ)
    5.മധുസൂദനൻ വി.പി ( പ്രിൻസിപ്പൽ , എം. ഇ. എസ് സെൻട്രൽ സ്കൂൾ, തിരൂർ)
  3. ബെന്നി പി. ടി ( വൈസ് പ്രിൻസിപ്പൽ , എം.ഇ. എസ് സെൻട്രൽ സ്കൂൾ, തിരൂർ )
  4. ശോഭന എം.കെ ( പി. ആർ. ഒ.)
  5. ഷിബു പി. പി ( സി സി എ കോർഡിനേറ്റർ )

Leave a Reply

Your email address will not be published.