തേഞ്ഞിപ്പലം:വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വെള്ളേപ്പാടം പൊതുകുളത്തിന് സമീപത്ത് അവശ നിലയിൽ കണ്ടെത്തിയ മയിലിനെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറി.തൊഴിലുറപ്പ് തൊഴിലാളിയുടെ ശ്രദ്ധയിൽപെട്ട മയിലിനെ നാട്ടുകാരായ ജിതേഷ്, വിജേഷ്,സജീഷ്, അ ക്ഷയ്,വിപിൻ തുടങ്ങിയവരുടെ സഹായത്തോടുകൂടി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.തുടർന്ന് വാർഡ് മെമ്പർ കെ.വി അജയ്ലാൽ നിലമ്പൂർ ആർ. ആർ.ടി യുമായി ബന്ധപ്പെട്ടതി ന്റെ അടിസ്ഥാനത്തിൽ അധികൃതരുടെ നിർദ്ദേശപ്രകാരം ഫോറസ്റ്റ് വകുപ്പിന് കീഴി ലുള്ള സർപ്പവളണ്ടിയർ മുനീർ പരപ്പനങ്ങാടി സ്ഥലത്തെത്തി മയിലിനെ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.