മംഗലം : മംഗലം ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കായി മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ബഡ്‌സ് ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ നിർവഹിച്ചു.ഡിവിഷൻ മെമ്പർ ഫൈസൽ എടശ്ശേരി അധ്യക്ഷത വഹിച്ചു.
ബഡ്‌സ് സ്കൂളിനായി തന്റെ വീട്ടു വളപ്പിൽ നിന്ന് 15 സെന്റ് സ്ഥലം സൗജന്യമായി നൽകിയ മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. പി. കുഞ്ഞുട്ടി മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിശാലമായ സൗകര്യത്തോടെ ബഡ്‌സ് ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ നിർമ്മിക്കുന്നത്.
ഏകദേശം 60 ലധികം ഭിന്നശേഷി കുട്ടികളാണ് മംഗലം പഞ്ചായത്തിൽ നിലവിലുള്ളത്. ഇവർക്ക് ആവശ്യമായ ക്ലാസ്സ് മുറികൾ, ഫിസിയോ തെറാപ്പി റൂം, റസ്റ്റ് റൂം, കിച്ചൻ, സ്റ്റോർ റൂം, പ്ലേഹൌസ് എന്നിവ അടങ്ങിയതാണ് കെട്ടിടം. ഒരു വർഷത്തിനകം കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു പ്രവർത്തന സജ്ജമാക്കും. കെട്ടിടം യഥാർഥ്യമാവുന്നതോടെ ബാല്യ കൗമാര കുട്ടികൾക്ക് പുറമെ 18 വയസ്സിനു മുകളിലുള്ള ഭിന്ന ശേഷി വിദ്യാർത്ഥികൾക്കും വൊക്കേഷണൽ തലത്തിലുള്ളവർക്കും ഇവിടെ പ്രവേശനം നൽകാൻ കഴിയും.
സർക്കാർ അക്രെഡിറ്റഡ് ഏജൻസിയായകെല്ലിനാണ് കെട്ടിട നിർമ്മാണത്തിന്റെ ചുമതല.
നസീബ അസീസ് (സ്റ്റാന്റിംഗ് കമ്മിറ്റി ജില്ലാ പഞ്ചായത്ത്)കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്
കെ പി വഹീദ,മംഗലം ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ്
കെ പാത്തുമ്മ കുട്ടി, മെമ്പർമാരായ ഇബ്രാഹിംകുട്ടി ,റാഫി മാസ്റ്റർ ,റംല ടീച്ചർ ,ആർ മുഹമ്മദ് ബഷീർ ,ബാലൻ ,നിഷ രാജീവ് ഷബീബ് മാസ്റ്റർ, ഇസ്മായിൽ പട്ടത്ത് ,സൈനുൽ ആബിദ് ,ഷബ്‌ന ജംഷീർ ,സുബൈദ സഹീർ ,നൂർജഹാൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിജു,മംഗലം പഞ്ചായത്ത് സെക്രട്ടറി ബീരാൻകുട്ടി എന്നിവർ സംബന്ധിച്ചു .
Leave a Reply