അരീക്കോട്- കാറില്‍ കുഴൽപണം കടത്തിയ യുവാവിനെ പിന്തുടർന്ന് പോലീസ് പിടികൂടി. കോഴിക്കോട് താമരശേരി പൂനൂർ ചാലക്കര മോയത്ത് മുനീർ (42) ആണ് അറസ്റ്റിലായത്.ജില്ല പോലീസ് മേധാവി ആർ വിശ്വനാഥന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പത്തനാപുരത്ത് വെച്ച് 59,000,00 രൂപ (അമ്പത്തി ഒമ്പത് ലക്ഷം) കുഴൽപണം പിടികൂടിയത്.കാറില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ വേണ്ടിയുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ കാലത്ത് തന്നെ പോലീസ് പ്രതിക്കായി വലവിരിച്ചിരുന്നു.കൊണ്ടോട്ടി ഡി വൈ എസ്പി സേതുവിന്റെ നേതൃത്വത്തിൽ അരീക്കോട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി സുജിത്ത്, എസ് സി പി ഓഫിസർ ചേക്കുട്ടി, സി പി ഒ അനീഷ്, ക്രൈം സ്കോഡ് അംഗങ്ങളും ചേർന്നാണ് പിടികൂടിയത് പണവും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത പണവും പ്രതിയെയും മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി.

Leave a Reply

Your email address will not be published.