കൊരട്ടി:സി പി ഐ (എം) കൊരട്ടി ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ കൊരട്ടി ആസ്ഥാനമായി പെയിൻ ആൻ്റ് പാലിയേറ്റീവ് യൂണിറ്റും, പാലിയേറ്റീവ് ഉപകരണങ്ങളുടെ ബാങ്കും ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം സി പി ഐ (എം) ചാലക്കുടി ഏരിയ കമ്മിറ്റി അംഗം അഡ്വ കെ.ആർ സുമേഷ് നിർവ്വഹിച്ചു.

സി.പി.ഐ (എം) കൊരട്ടി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിൽ പാലിയേറ്റിവ് രോഗികൾക്ക് വേണ്ട കട്ടിലുകൾ, വീൽചെയറുകൾ, വാക്കറുകൾ, ഏയർ ബെഡുകൾ വാട്ടർ ബെഡുകൾ സൗജന്യമായി പഞ്ചായത്ത് അതിർത്തിയിലെ ആവിശ്യക്കാരായ പാലിയേറ്റിവ് രോഗികൾക്ക് സൗജന്യമായി നൽകും.

തുടർന്ന് ചാരിറ്റിബിൾ ട്രസ്റ്റ് രജിസ്ട്രേഷൻ നടപടി പൂർത്തികരിച്ച് രോഗികൾക്ക് വൈദ്യസഹായം ‘ എത്തിക്കുന്നതടക്കം രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നതാണ് പദ്ധതി. കൊരട്ടി പഞ്ചായത്ത് അതിർത്തിയിലെ 250 കിടപ്പ് രോഗികൾക്ക് സഹായം എത്തിക്കുന്നതിനാണ് പദ്ധതി ലക്ഷ്യം ഇടുന്നത്. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു, കെ.പി. തോമാസ്, എ.എ. ബിജു, എം.ജെ ബെന്നി, ജീസി പോൾ, എം.ജെ ഡെന്നി, ലിജോ ജോസ്, സി.വി.ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.