പരപ്പനങ്ങാടി : പരപ്പനങ്ങാടി നവജീവൻ വായനശാല എം. ടി. അനുസ്മരണം നടത്തി ഡയറ്റ് അധ്യാപിക നിഷ പന്താവൂർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. എം. ടി യുടെ എഴുത്തുകൾ പകർന്നുതന്ന കാഴ്ചകൾ, കേൾവികൾ, മണങ്ങൾ പോലും മലയാളികൾ ഉള്ളിൽ കൊണ്ടുനടക്കുന്നതായി നിഷ സൂചിപ്പിച്ചു. എം. ടി യുടെ കഥകളിൽ ആരും പരാമർശിക്കാത്ത ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ഉണ്ടെന്ന് ഉദാഹരണസഹിതം ഇന്ദു രമ വാസുദേവൻ പറഞ്ഞു.
പ്രത്യക്ഷമായി രാഷ്ട്രീയനിലപാടുകൾ എടുക്കാറില്ലെങ്കിലും പ്രതികരിക്കേണ്ടിടത്ത് ശക്തമായി തന്നെ ചെയ്തിട്ടുണ്ടെന്നും അവർ സൂചിപ്പിച്ചു. എം. ടി എന്ന അനുഭവത്തെ പറ്റി വി. കെ. സൂരജ്, കെ. എം ഷാകിറ, സുനിത പി. പുരുഷോത്തമൻ പാലാരി, സരിത എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡന്റ് വിനോദ് തള്ളശ്ശേരി അധ്യക്ഷം വഹിച്ച ചടങ്ങി മനീഷ് കെ. പി. സ്വാഗതവും കെ. ശീതള നന്ദിയും പറഞ്ഞു.
Leave a Reply