തിരൂർ :തിരൂരിൻ്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ. മേഖലകളിൽ മുന്നണി പോരാളിയായി പ്രവൃത്തിച്ച അക്ബറലി മമ്പാടിനെ സൗഹൃദ വേദി തിരൂർ അനുസ്മരിച്ചു.
തിരൂരിലെ സാധാരണക്കാരുടെ ഉന്നമനത്തിനു വേണ്ടി അത്യധ്വാനം ചെയ്ത വ്യക്തിയായിരുന്നു അക്ബറലി എന്ന് അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സൗഹൃദ വേദി തിരൂർ പ്രസിഡൻ് കെ പി ഒ റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകൻ പി എ എം ഹാരിസ് ഉദ്ഘാടനം ചെയ്തു. പി ആർ ഡി മുൻ ജോയിൻ്റ് ഡയറക്ടർ പി എ റഷീദ് അക്ബറലി അനുസ്മരണം നടത്തി.
സൗഹൃദ വേദി തിരൂർ സെക്രട്ടറി കെ കെ റസാഖ് ഹാജി,മുനീർ കുറുമ്പടി, ഗായകൻ ഫിറോസ് ബാബു ,ഉമർ ചിറക്കൽ , കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, അബ്ദുൾ കാദർ കൈനിക്കര, മുജീബ് താനാളൂർ, എ മാധവൻ മാസ്റ്റർ, കായക്കൽ അലി, സമദ് പ്ലസൻ്റ്, ഗഫൂർ പഴംകുളങ്ങങ്ങര, സിബി അക്ബറലി, ഇബ്രാഹിം താനൂർ,സിദീഖ് തറമ്മൽ, പാറയിൽ ഫസലു ,കേശവദാസ് , എ എസ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു
Leave a Reply