ഇരയായ തന്നെ കാപ്പ ചുമത്തുമെന്ന് തിരൂർ സി.ഐ.യുടെ ഭീഷണി മാരക മുറിവിനെക്കാൾ ഭീകരം: ആശാൻ പടിയിൽ ലീഗ് ആക്രമത്തിന് ഇരയായ യുവാവിൻ്റെ ഞെട്ടിക്കുന്ന വെളിപെടുത്തൽ.
തിരൂർ : നിരന്തരം സഹോദരിയേയും, തന്നെയും അക്രമിച്ച മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ പരാതിയുമായി ചെന്നതിന് തന്നെ കാപ്പ ചുമത്തി ജയിലിലടക്കുമെന്ന് തിരൂർ സി.ഐ. ജിനേഷ് പറഞ്ഞത് വെട്ടിനേക്കാൾ വലിയ മുറിയാണന്ന് കഴിഞ്ഞ ദിവസം തിരൂർമംഗലം ആശാൻ പടിയിൽ മുസ്ലീം ലീഗ് പ്രവർത്തകരുടെ ആക്രമത്തിനിരയായ അഷ്കർ .
തവനൂർ മണ്ഡലത്തിലെ മംഗലം ആശാൻ പടിയിൽ കഴിഞ്ഞ ദിവസമാണ് യുവാവ് ആക്രമിക്കപെട്ടത്.
എസ്. ഡിപിഐ പ്രവർത്തകൻ ആശാൻ പടി കോതപ്പറമ്പ് കുപ്പൻ്റെ പുരക്കൽ അഷ്കറിനാണ് വെട്ടേറ്റത് .
മുസ്ലിം ലീഗ് തവനൂർ മണ്ഡ’ലം നേതാവ് റാഫിയും സഹോദരങ്ങളും അടക്കമുള്ള ലീഗ് പ്രവത്തകരായ പത്തോളം പേരാണ് ആക്രമിച്ചത്.
തലക്കും കൈകൾക്കും കാലിനും പൂർണ്ണമ്മായും, തലക്കും, കഴുത്തിനു, പുറത്തും ഭാഗികമായും വെട്ടി പരിക്കേൽപ്പിച്ചിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ അഷ്കർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് തനിക്കും, കുടുംബത്തിനും ഏറ്റനീതിനിഷേധത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്.
രണ്ട് വർഷം മുന്നെ എസ്.ഡി.പി.ഐ പ്രവർത്തകനായ അഷ്കറിൻ്റെ സഹോദരിയെ കയറി പിടിച്ചതടക്കം പരാതി പെട്ടതിന് റാഫിയുടെ മകനെ ചോദ്യം ചെയ്തതോടെയാണ് തങ്ങളുടെ കുടുംബത്തിന് നേരെ തവനൂർ മണ്ഡലത്തിലെ മുസ്ലിം ലീഗിൻ്റെ നേതാവുകൂടിയായ റാഫിയുടെ നേതൃത്വത്തിൽ തങ്ങളുടെ കുടുംബത്തിന് നേരെ നീങ്ങുന്നത്.
പരാതി പെട്ടതിന് കിഡ്നി രോഗിയായ അഷ്കറിൻ്റെ സഹോദരി ഭർത്താവിനെ ചവിട്ടി വീഴ്ത്തിയത്രെ ഈ കേസ് നിലനിൽക്കുന്നുണ്ട് ഇത് പിൻവലിച്ച് കൊടുക്കാൻ നിരന്തരം ഭീഷണിപെടുത്തുന്നു.
കഴിഞ്ഞ ആഴ്ച മംഗലത്ത് വെച്ച് ഇതിനെ ചൊല്ലി പ്രശ്നമുണ്ടായി.
റാഫിയുടെ നേതൃത്വത്തിൽ മക്കളും അനുജനും ചേർന്ന് തന്നെ അടിച്ചു .
ഇത് പരാതിപെടാൻ പോയതങ്ങളെ പരാതിക്കാരായ തങ്ങളെ മണിക്കൂറോളം തിരൂർ പോലീസ് സ്റ്റേഷനിൽ ഇരുത്തി.
പരാതിവായിച്ച സി.ഐ. തങ്ങളെ അക്രമികളാക്കുകയായിരുന്നു.
ഇവരുമായി ഉണ്ടായ ഒരു കേസല്ലാതെ തൻ്റെ പേരിൽ ഒരു കേസ് പോലുമില്ലന്നറിയിച്ചിട്ടും നിർബന്ധിച്ച് സി.ഐ ജിനേഷ് തൻ്റെ ഫോട്ടൊ എടുത്തെന്നും, ആധാർ കാർഡും വാങ്ങിയാണ് പോകാൻ അനുവദിച്ചത്. പരാതി സ്വീകരിക്കാതെ വന്നപ്പോൾ താൻ്റെ ബന്ധുക്കൾ ആരെയൊക്കെയൊ വിളിച്ചപ്പോഴാണ് പരാതി സ്വീകരിക്കാൻ തയ്യാറായത് പോരാൻ നേരം കാപ്പചുമത്തുമെന്ന ഭീഷണിയും.
നിരവധി ക്രിമിനൽ കേസിലെ പ്രതികളാണ് തന്നെ ആക്രമിച്ചവർ ഇവർ മുഴുവൻ മുസ്ലീം ലീഗിലെ സജീവ പ്രവർത്തകരാണ്.
കുടുംബ കലഹമാക്കി ചിത്രീകരിക്കാനാണ് നീക്കം പക്ഷെ തന്നെ ആക്രമിക്കാൻ വന്നവർ പത്തോളം പേര് പരസ്പരം ബന്ധുക്കളല്ല ലീഗ് നേതാവ് റാഫിയുടെ അനുയായികളായ പ്രവർത്തകരാണ്.
മൊഴിയെടുക്കാൻ വന്നവരും, സി.ഐ.യും ചോദിക്കുന്നു എസ്.ഡി.പി.ഐക്കാരനാണൊ എന്ന് അതെ എന്ന് ഞാൻ പറഞ്ഞു .
വെട്ടേറ്റവൻ്റെ രാഷ്ട്രീയം ചികയുന്നവർ വെട്ടിയവൻ്റെ രാഷ്ട്രീയം മറച്ച് പിടിക്കുന്നതെന്ത് കൊണ്ടാണന്ന് അഷ്കർ ചോദിക്കുന്നു.
മൂന്ന് സഹോദരി മാർക്ക് ഒരാങ്ങളായാണ്.
അഷ്കർ വീണതോടെ കുടുംബം ആധിയിലാണ്.
നിരന്തരം ഒരു കൂട്ടർ ആക്രമിക്കപെടുമ്പോൾ പ്രതികളെ അമർച്ച ചെയ്യുന്നതിന് പകരം ഇരയെ ഭയപ്പെടുത്താനുള്ള ശ്രമം വൻ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഇതുവരെ പോലീസ് പ്രതികളെ കണ്ടത്താനുള്ളയാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല പ്രതികൾ സ്വൈര്യമായി നടക്കുന്നുണ്ടത്രെ
നിരന്തരം അക്രമത്തിന് നേതൃത്വം നൽകുന്ന ലീഗ് നേതാവിനെ തള്ളി പറയാത്ത നേതൃത്വത്തിൻ്റെ മൗനവും ലജ്ജിപ്പിക്കുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡിൽ ഇരുകാലുകളിലും വെട്ടേറ്റ് അനങ്ങാൻ കഴിയാതെ കിടക്കുന്ന ഈ യുവാവിൻ്റെ ദുരവസ്ഥക്ക് കാരണം തിരൂർ സി.ഐ ജിനേഷിൻ്റെ തടക്കം നിഷ്ക്രിയ തമാണെന്നതിൽ സംശയമില്ല.
മാത്രവുമല്ല പരാതിക്കാരനെ കാപ്പ നിയമം കാട്ടി ഭീഷണിപെടുത്തിയ സംഭവം ശരിയാണെങ്കിൽ ഈ ഉദ്യോഗസ്ഥൻ ഇരുന്ന സ്ഥലങ്ങളിലൊക്കെ നിരപരാധികളെ കരിനിയമങ്ങൾ ചുമത്തിയിരുന്നെന്ന നേരത്തെയുള്ള ആരോപണം ശരിവെക്കുന്നതാണ്.
Leave a Reply