തിരൂർ:- കേരളാ ജൈവകർഷക സമിതിയുടെ ആഭിമുഖ്യത്തിൽ തിരൂർ ഗാന്ധിയൻ പ്രകൃതിജീവനകേന്ദ്രത്തിൽ വെച്ച് “ജനിതകമാറ്റം വരുത്തിയ വിളകൾ – പാരിസ്ഥിതിക കാർഷിക ആരോഗ്യ പ്രത്യാഘാതങ്ങൾ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഗാന്ധിയൻ പ്രകൃതിജീവനകേന്ദ്രം ഡയറക്ടർ ഡോ. പി.എ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കേരളാ ജൈവ കർഷക സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഖദീജ നർഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബി. സതീശ് കുമാർ, സംസ്ഥാന ഭരണസമിതി അംഗം നിളാചന്ദ്രൻ മാസ്റ്റർ എന്നിവർ ക്ലാസ്സ് എടുത്തു. താലൂക്ക് സെക്രട്ടറി കെകെ റസാഖ് ഹാജി സ്വാഗതവും , ശിഹാബ് കഴുങ്ങിൽ, വി.പി.ഗംഗാധരൻ, ബാപ്പുട്ടി ഹോപ്പ്, ഖാലിദ്ചെരട, ഡോ ജയദേവ് , ഷരീഫ് പാറോൾ, ഖാലിദ് ചെമ്പ്ര , ഹസ്സൻ കരുവമ്പലം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ജിഎം കടുക് നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ജൈവ ഭക്ഷ്യസുരക്ഷാ നയം നടപ്പിലാക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക, പരിസ്ഥിതിയും ജൈവകൃഷിയും സംരക്ഷിക്കുക, ആരോഗ്യസുരക്ഷാനയം രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മുന്നിൽ ഉന്നയിക്കാൻ സെമിനാറിൽ തീരുമാനിച്ചു
Leave a Reply