ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ
തിരുവനന്തപുരത്ത് സംഘടിപ്പിച്ച “പത്രവായന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിൻ്റെ സമകാലിക പ്രസക്തി ” എന്ന സെമിനാർ സംസ്ഥാന പ്രസിഡൻ്റ് പി.കെ സത്താർ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം,
സമൂഹമാധ്യമങ്ങളിലുള്ള അമിതഭ്രമം
പുതു തലമുറയെ പത്രവായനയിൽ നിന്നടക്കം അകറ്റാനിടയാക്കിയത് വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരത്തെയടക്കം
സാരമായി ബാധിച്ചിട്ടുണ്ട്.
പാo പുസ്തകത്തിനപ്പുറം
വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട പൊതുവായ അറിവുകൾ സ്വയത്തമാക്കാനുളള മികച്ച വഴിയായിരുന്നു പ്രതിദിനമുള്ള പത്ര വായന.

ചുറ്റുപാടുമുള്ള കാര്യങ്ങൾ മനസ്സിലാക്കി അപഗ്രഥിക്കുകയും സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും നിലപാടുകളും രൂപപ്പെടുത്താനും പത്രവായനയോളം മികച്ചതും എളുപ്പവുമായ മറ്റൊരു മാധ്യമവുമില്ല. വിദ്യാർത്ഥികളിലെ മാതൃഭാഷപരമായ പരിജ്ഞാനവും പദസമ്പത്തും വർദ്ധിപ്പിക്കാനാകുന്നത് പത്രവായനയിലൂടെയാണ്. ആയതിനാൽ
പ്രതിദിന പത്രവായനയും അപഗ്രഥനവും പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റിയുള്ള പരിഷ്കരണം സംസ്ഥാന പാഠ്യപദ്ധതിയിൽ ഉണ്ടാകണം.

യു.പി തലം മുതൽ ഹൈസ്കൂൾ തലം വരെ പത്രവായനക്കും അനുബന്ധ ചർച്ചകൾക്കും നിരീക്ഷണങ്ങൾക്കും മിനിമം മാർക്ക് നൽകുന്ന രീതി നടപ്പിലാക്കിയാൽ കുട്ടികളെ വായനയിലേക്ക് തിരിച്ച് കൊണ്ടുവരാനാകും.ഇത് വഴി സമൂഹമാധ്യമ ഭ്രമത്തിൽ നിന്നും ഒരു പരിധിവരെ കുട്ടികളെ വായനയിലേക്ക് തിരിച്ചെത്തിക്കാനുമാകുമെന്ന് ” പത്രവായന
പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിൻ്റെ സമകാലിക പ്രസക്തി ” എന്ന വിഷയത്തിൽ ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ വെച്ച് സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.

2025, ജനുവരി 26 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന എൻ.പി.എ.എ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായിട്ടായിരുന്നു സെമിനാർ.
സംസ്ഥാന പ്രസിഡൻ്റ് പി.കെ സത്താർ ഉദ്ഘാടനം ചെയ്തു. പത്ര മാധ്യമങ്ങളുമായി ബന്ധപ്പെട്ട പഠനത്തിന് കാലികറ്റ് സർവ്വകലാശാല ഡോക്ടറേറ്റ് നേടിയ വടക്കാഞ്ചേരി എൻ.എസ്.എസ് കോളേജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫ: ഡോ: സനേഷ് ചോലക്കാട് പ്രബന്ധം അവതരിപ്പിച്ചു. സംസ്ഥാന സിക്രട്ടറി സി.പി അബ്ദുൽ വഹാബ് മോഡറേറ്ററായിരുന്നു.
സംസ്ഥാന ജനറൽ സിക്രട്ടറി ചേക്കുട്ടി കരിപ്പൂർ സ്വാഗതവും
ട്രഷറർ അജീഷ് കൈവേലി നന്ദിയും പറഞ്ഞു. മലയാളത്തിൻ്റെ അക്ഷര മഹത്വവും വായനയുടെ നന്മയും ലോകത്തിന്ന് മുന്നിൽ
പ്രകാശിപ്പിച്ച മഹാനായിരുന്നു എം.ടി വാസുദേവൻ നായരെന്ന് സെമിനാറിൽ അവതരിപ്പിച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published.