കോഴിക്കോട് : അന്തരിച്ച വിശ്വ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. എം ടി യുടെ സാഹിത്യ സംഭാവന ലോകമെന്നും ഓർമ്മിക്കുമെന്നും യോഗം അനുസ്മരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ടി ഇക്റാമുൽ ഹഖ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് മുസ്തഫ കോമ്മേരി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ടുമാരായ പി വി ജോർജ്, കെ ജലീൽ സഖാഫി, ജനറൽ സെക്രട്ടറിമാരായ കെ ഷെമീർ, എ പി നാസർ, സെക്രട്ടറിമാരായ പി ടി അബ്ദുൽ കയ്യൂം , റഹ്മത്ത് നെല്ലൂളി , ബാലൻ നടുവണ്ണൂർ , പി വി മുഹമ്മദ് ഷിജി, ട്രഷറർ കെ കെ നാസർ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി നൗഷാദ്, കെ പി മുഹമ്മദ് അഷ്റഫ് മാസ്റ്റർ, സഫീർ എം കെ, ടിപി മുഹമ്മദ്, കെ കെ ഫൗസിയ , റഷീദ് കാരന്തൂർ, ഫായിസ് മുഹമ്മദ്, കെ.കെ കബീർ , മണ്ഡലം പ്രസിഡണ്ടുമാരായ ഷംസീർ ചോമ്പാല, നവാസ് കണ്ണാടി, വി നൗഷാദ്, ടി പി യൂസുഫ്, ഹനീഫ പി , നിസാർ ചെറുവറ്റ, കെ പി ജാഫർ എന്നിവർ സംസാരിച്ചു.

പി പി ഷറഫുദ്ദീൻ (വടകര) , കെ പി ഗോപി (പേരാമ്പ്ര), ജസിയ എവി (കൊയിലാണ്ടി), ഷബ്ന ടി പി (കൊടുവള്ളി), നാസർ ചെറുവാടി (തിരുവമ്പാടി) എം അഹമ്മദ് മാസ്റ്റർ (കുന്ദമംഗലം), ഷാനവാസ് മാത്തോട്ടം (ബേപ്പൂർ) എന്നിവരെ ജില്ലാ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.

മുസ്തഫ കൊമ്മേരി, വാഹിദ് ചെറുവറ്റ, കെ ജലീൽ സഖാഫി, നാസർ എ പി , കെ. ഷെമീർ, അഡ്വ ഇ.കെ മുഹമ്മദലി, പി.ടി അബ്ദുൽ കയ്യൂം , കെ.കെ നാസർ മാസ്റ്റർ , ഷറഫുദ്ദീൻ വടകര എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.