അരീക്കോട്: മൂർക്കനാട് സുബ്ലുസ്സലാം സ്കൂളിൻ്റെ 1987ലെ എസ് എസ് സി (SSC) പത്താം ക്ലാസ് ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളൂടെ കഥകൾക്ക് ആബിദ് തറവട്ടത്ത് കഥാഖ്യാനം നടത്തിയ “പാഠം ഒന്ന് ഉപ്പാങ്ങ” .ടീം പോസിറ്റീവ് സംഘടിപ്പിച്ച പതിനൊന്നാമത് അരീക്കോട് പുസ്തകമേളയിൽ വച്ച് പ്രസിദ്ധ സാഹിത്യകാരൻ ശ്രീ. പി.കെ. പാറക്കടവ് പ്രകാശനം നിർവ്വഹിച്ചു.. അരീക്കോടിൻ്റെ ചരിത്രം പറയുന്ന ‘ചാലിയാർ സാക്ഷി’ പുസ്തകത്തിൻ്റെ രചയിതാവ് ശ്രീ.മലിക് നാലകത്ത് പുസ്തകം ഏറ്റുവാങ്ങി എഴുത്ത്കാരി ശ്രീമതി നജ്ല പുളിക്കൽ പുസ്തക പരിചയം നടത്തി.എഴുത്ത്കാരായ രവീന്ദ്രൻ മാഷ്, എം.എ.സുഹൈൽ, അമ്മാർ കീഴുപറമ്പ് , സംസാരിച്ചു.
പുസ്തക വിൽപനയിലൂടെ ലഭിക്കുന്ന തുക ഏറനാട് മണ്ഡലത്തിലെ പാലിയേറ്റീവ് കെയർ യൂനിറ്റുകൾക്ക് നൽകുമെന്നും125 രൂപ വിലയുള്ള പുസ്തകം വാങ്ങാനാഗ്രഹിക്കുന്നവർ ഗൂഗിൾ പേനമ്പർ 9447842699 പണം അയച്ച് വിലാസം അറിയിച്ചാൽ കൊറിയർ മാർഗം പുസ്തകം അയച്ചു നൽകുമെന്നും പുസ്തകത്തിന് നൽകുന്ന തുക കിടപ്പുരോഗികളുടെ ചികിൽസക്കുള്ളതാണെന്നും ആബിദ് തറവട്ടത്ത് പറഞ്ഞു
Leave a Reply