കൽപകഞ്ചേരി: എ.പി അസ്‌ലം ഹോളി ഖുർആൻ മൽസരത്തിൽ
ടി.എ അർഷദ് വയനാട് വിജയിയായി.
എൻ.പി മുഹമ്മദ് സുഹൈൽ മലപ്പുറം രണ്ടാം സ്ഥാനവും ഹയാൻ അബൂബക്കർ ബിൻ ഹാസിഫ് കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഥമ എ.പി അസ്‌ലം ഹോളി ഖുർആൻ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഖുർആനിൻ്റെ ഭാഷ സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സമാനതകളില്ലാത്ത ഭാഷയാണെന്നും, ലോകത്ത് മറ്റൊരു ഗ്രന്ഥത്തിനും ഖുർആൻ മനുഷ്യരോട് സംവദിക്കുന്ന പോലെ സംവദിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എ.പി അബ്ദുസമദ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മന്ത്രി വി അബ്ദുറഹ്മാൻ, ടി.പി. അബ്ദുള്ള മദനി , പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ , മുസ്‌ലിം ലീഗ് ദേശീയ പ്രസിഡൻ്റ് പ്രൊഫസർ ഖാദർ മൊയ്തീൻ , ഡോ: എം.പി അബ്ദുസമദ് സമദാനി, സി.പി ഉമർ സുല്ലമി , ഡോ: ഹുസൈൻ മടവൂർ കുറുക്കോളി മൊയ്തീൻ എം.എൽ.എ ,ഡോ: മുഹമ്മദ് സുഹൈൽ ദുബൈ ,ഡോ: അബ്ദുള്ള അബ്ദുൽ ജബ്ബാർ, പി.കെ മുഹമ്മദ് ഷരീഫ് എലാംകോട് , അബ്ദുള്ള മർഹം , അൽ ഹാഫിള് അനസ് നജ്മി , ഉനൈസ് പാപ്പിനിശ്ശേരി, എ.പി ഷംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ, ഡോ. അൻവർ അമീൻ തുടങ്ങിയവർ സംസാരിച്ചു.

ഖുർആൻ സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
ഉദ്ഘാടനം ചെയ്തു. ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാഥിതിയായി.പ്രൊഫ: അബ്ദുൽ ഹഖീം ഫൈസി ആദൃശേരി , ഡോ: ജമാലുദ്ധീൻ ഫാറൂഖി , പ്രൊഫസർ എൻ.വി. അബ്ദുറഹിമാൻ , കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ , മൗലവി അബ്ദുസ്സലാം മോങ്ങം , മുഫ്തി മുഹമ്മദ് മുസമ്മിൽ , എം.എം അക്ബർ , മുസ്തഫ തൻവീർ , പി.കെ ജമാൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.