
തിരൂർ :സ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു.ഇന്നലെ 26. 12 .2024രാത്രി 7 മണിക്ക് കോതപ്പറമ്പ് കടൽ തീരത്ത് ഇരിക്കുമ്പോഴാണ് ബൈക്കിലും ഓട്ടോയിലും ആയി വാളും ഇരുമ്പ് പൈപ്പും അടക്കം ഉള്ള മാരകായുധങ്ങളുമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച്.
തലക്കും കൈയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റ അഷ്കറിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി
മൂന്ന് ദിവസങ്ങൾക്ക് മുമ്പും ഇതേ രീതിയിൽ മാരകായുധങ്ങളുമായി പ്രതികൾ വന്ന് അഷ്കറിനെ അക്രമിച്ചിരുന്നു. ഇതിനെതിരെ തിരൂർ സർക്കിൾ ഇൻസ്പെക്ടർക്കും തിരൂർ സബ് ഇൻസ്പെകടർക്കും പരാതി നൽകിയെങ്കിലും പോലീസിൻ്റെ ഭാഗത്ത് നിന്ന് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
അത് കൊണ്ടാണ് വീണ്ടും ഇത്തരം ആക്രമണങ്ങൾ നടത്താൻ പ്രതികൾക്ക് പ്രചോതനമായത് മാത്രമല്ല ഇപ്പോൾ മീഡിയകളിലൂടെ തെറ്റായ വാർത്തകളാണ് പോലീസ് നടത്തികൊണ്ടിരിക്കുന്നത് വഴി തർക്കം എന്ന പേരിൽ വിഷയത്തെ വരുത്തി തീർത്ത് പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പോലീസ് അവസാനിപ്പിക്കണം.ആയത് കൊണ്ട് തിരൂർ സബ്ബ് ഇൻസ്പെക്ടർ സുജിത്ത് സർക്കിൾ ഇൻസ്പെക്ടർ ജിനേഷ് എന്നിവരെ മാറ്റി നിർത്തി കൊണ്ട് DYSP റാങ്കിലുള്ള പോലീസ് ഉദ്യേഗസ്ഥൻ അന്വേഷിക്കണമെന്ന് SDPI മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അന്വേഷണം അട്ടിമറിക്കാനാണ് പോലീസ് അധികാരികൾ ശ്രമിക്കുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് പാർട്ടി നേതൃത്വം കൊടുക്കുമെന്നും നേതാക്കൾ പറഞ്ഞു
പത്രസമ്മേളനത്തിൽ
അബ്ദുള്ളക്കുട്ടി തിരുത്തി( ജില്ല കമ്മറ്റി അംഗം)
തവനൂർ മണ്ഡലം സെക്രട്ടറി നാസർ മംഗലം
SDPI മംഗലം പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ
SDPI മംഗലം പഞ്ചായത്ത് ജോയിൻ്സെക്രട്ടറി ആദിൽ മംഗലം
ആശാൻപ്പടി ബ്രാഞ്ച് മെമ്പർ അമീൻ എന്നിവർ പങ്കെടുത്തു.
Leave a Reply