സി ഐ ഇ ആർ. തിരൂർ മണ്ഡലം സർഗ്ഗോത്സവം തിരൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി. ഇസ്മായിൽ ഉദ്ഘാനം ചെയ്യുന്നു.

തിരുർ : സി ഐ ഇ ആർ തിരുർ മണ്ഡലം മദ്രസ സർഗോത്സവം പുല്ലൂർ എ. എം. എൽ.പി. സ്ക്കൂൾ കാമ്പസിൽ നടന്നു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി. ഇസ്മായിൽ ഉദ്ഘാനം ചെയ്തു.

തിരൂർ ബ്ലോക്ക് പഞ്ചായത്ത്
മെമ്പർ ടി.വി.റംഷീദ ടീച്ചർ സമ്മാന വിതരണം നടത്തി. കെ എൻ എം ജില്ലാ സെക്രട്ടറി ഹുസൈൻ കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. രണ്ട് ദിവസങ്ങളിൽ അഞ്ച് വേദികളിലായി സ്റ്റേജിതര , സ്റ്റേജിന മത്സരങ്ങളും നടന്നു. കിഡ്സ്, ചിൽഡ്രൻസ്, സബ്ജൂനിയർ , ജൂനിയർ, ടീൻസ് എന്നീ അഞ്ച് വിഭാഗങ്ങളിലായി അഞ്ഞൂറോളം മത്സരാർത്ഥികളാണ് പങ്കെടുത്തത്.

വി.പി. ഉനൈസ് , തൊട്ടി വളപ്പിൽ ജലീൽ,കെ.സൈനബ, യാസിർ ചേന്നര ,കെ.റഷീദ്, സി.എം. റഷാദ് ,സഹീർ വെട്ടം, മുഫീദ് മങ്ങാട്, ഫർസാന ഷബീർ, മുഹമ്മദ് നിറമരുതൂർ, നാജിയ മുഹ്സിൻ , സഫ് വാൻ പറവണ്ണ , സി. എം. സി. അമൻ റാസ , പി.നിബ്രാസിൽ ഹഖ്, ജുനൈദ് വെട്ടം , മുൻദിർ കുറ്റൂർ, നജാദ് തിരൂർ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published.